ബാഴ്‌സലോണയിലെ പ്രശ്‌നങ്ങളുടെ പേരില്‍ തന്നെ നിരന്തരം പഴി ചാരുന്നതില്‍ മനംമടുത്തതായി അര്‍ജന്‍റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. അന്താരാഷ്‌ട്ര മത്സരങ്ങള്‍ക്ക് ശേഷം ബാഴ്‌സലോണയില്‍ തിരിച്ചെത്തിയപ്പോഴാണ് മെസിയുടെ പ്രതികരണം. ബാഴ്‌സലോണയിലെ സഹതാരം ഗ്രീസ്‌മാന്‍റെ മുന്‍ ഏജന്‍റിന്‍റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് മെസിയുടെ പ്രതികരണം. ക്ലബില്‍ മെസിയുടെ ഭീകര ഭരണമാണെന്നും നിന്ദ്യമായ പെരുമാറ്റമാണ് എന്നുമുള്ള രീതിയിലാണ് ഫ്രഞ്ച് താരം ഗ്രീസ്മാന്‍ പ്രതികരിച്ചെന്ന് ഏജന്‍റ് പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മെസി.
-
Messi says "The truth is that I'm a bit tired of always being the problem" at Barça, when asked about comments from Griezmann's ex-agent describing his "reign of terror" at the club. Also complains about being held up by tax inspectors after a 15 hour flight... https://t.co/AN19tx6r3s
— The Spanish Football Podcast (@tsf_podcast) November 18, 2020 " class="align-text-top noRightClick twitterSection" data="
">Messi says "The truth is that I'm a bit tired of always being the problem" at Barça, when asked about comments from Griezmann's ex-agent describing his "reign of terror" at the club. Also complains about being held up by tax inspectors after a 15 hour flight... https://t.co/AN19tx6r3s
— The Spanish Football Podcast (@tsf_podcast) November 18, 2020Messi says "The truth is that I'm a bit tired of always being the problem" at Barça, when asked about comments from Griezmann's ex-agent describing his "reign of terror" at the club. Also complains about being held up by tax inspectors after a 15 hour flight... https://t.co/AN19tx6r3s
— The Spanish Football Podcast (@tsf_podcast) November 18, 2020
ബാഴ്‌സലോണയിലെ കുഴപ്പങ്ങളുടെ പേരില്‍ നിരന്തരം തന്നെ പഴിചാരുകയാണ്. ഇതില്‍ മനംമടുത്തതായും മെസി പറഞ്ഞു. 15 മണിക്കൂറോളം നീണ്ട വിമാന യാത്രക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ ടാക്‌സ് ഏജന്‍സാണ് തന്നെ വരവേറ്റത്. ഇത് വെറും പ്രഹസനമാണെന്നും മെസി കൂട്ടിച്ചേര്‍ത്തു.
നേരത്തെ 625 മില്യണ്‍ പൗണ്ട് ബാഴ്‌സലോണ റിലീസ് ക്ലോസ് ആവശ്യപെട്ടതിനെ തുടര്‍ന്നാണ് സൂപ്പര്‍ താരം മെസിയുടെ കൂടുമാറ്റം നടക്കാതെ പോയത്. നൗകാമ്പിലെ മുന്‍ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളക്ക് ഒപ്പം ചേരുകയെന്ന ലക്ഷത്തോടെ ക്ലബ് വിടാനായിരുന്നു മെസിയുടെ ശ്രമം. കഴിഞ്ഞ ആറ് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായ ഗാര്‍ഡിയോള ഇതിനകം സിറ്റിക്ക് വേണ്ടി ഒമ്പതോളം കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: ഗാര്‍ഡിയോള സിറ്റിയില്‍ തുടരും; മെസി വരുന്നതും കാത്ത് ആരാധകര്‍