ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ ഐതിഹാസിക പോരാട്ട പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം. ബയേണ്‍ മ്യൂണിക്കും ബാഴ്‌സലോണയും തമ്മിലാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ലോക ഫുട്‌ബോളിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍മാരായ ലയണല്‍ മെസിയും റോബെര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ലിസ്‌ബണില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നേര്‍ക്കുനേര്‍വരും. ഇതിനകം കരിയറില്‍ 700 ഗോളുകള്‍ സ്വന്തമാക്കിയ മെസി കരിയറിലെ ഏറ്റവും മികച്ച ഫോമലിലാണ്. സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയത് പോളിഷ് താരമായ ലെവന്‍ഡോവ്‌സ്‌കിയാണ്.
-
🏆 10 European cups between them.
— UEFA Champions League (@ChampionsLeague) August 14, 2020 " class="align-text-top noRightClick twitterSection" data="
🥊 2 heavyweights go head-to-head in Lisbon!
Barcelona or Bayern? 🤔#UCLfixtures @gazpromfootball #UCL
">🏆 10 European cups between them.
— UEFA Champions League (@ChampionsLeague) August 14, 2020
🥊 2 heavyweights go head-to-head in Lisbon!
Barcelona or Bayern? 🤔#UCLfixtures @gazpromfootball #UCL🏆 10 European cups between them.
— UEFA Champions League (@ChampionsLeague) August 14, 2020
🥊 2 heavyweights go head-to-head in Lisbon!
Barcelona or Bayern? 🤔#UCLfixtures @gazpromfootball #UCL
കൊവിഡ് 19ന് ശേഷം ഫുട്ബോള്‍ പുനരാരംഭിച്ച ശേഷം ലെവന്‍ഡോവ്‌സ്‌കി 14 ഗോളും മൂന്ന് അസിസ്റ്റും സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തപ്പോള്‍ ഏഴ് ഗോളും ഒമ്പത് അസിസ്റ്റുമാണ് മെസിയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗിന്‍റെ അവസാന എട്ടില്‍ ഏറ്റവും കടുപ്പമേറിയ മത്സരമാണ് ഇരുവരും തമ്മില്‍ നടക്കാനിരിക്കുന്നത്. പരിശീലകന്‍ ഹാന്‍സ് ഫ്ലിക്കിന് കീഴില്‍ ഇതിനകം ബുണ്ടസ് ലീഗ അടക്കം രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയ ബയേണ്‍ ഹാട്രിക്ക് തികക്കാനാണ് ലിസ്‌ബണിലേക്ക് വണ്ടി കയറുന്നത്.
അതേസമയം മെസി മാജിക്കില്‍ സെമി ബെര്‍ത്ത് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. സെര്‍ജിയോ ബാസ്ക്വെറ്റ്സും വിദാലും സസ്പെന്‍ഷന് ശേഷം തിരിച്ചെത്തുന്നത് പരിശീലകന്‍ ക്വിക്ക് സ്റ്റെയിനും ബാഴ്‌സക്കും ആശ്വാസമേകുന്നുണ്ട്. ഇരു ടീമുകളും േനര്‍ക്കുനേര്‍ വന്നപ്പോള്‍ രണ്ട് തവണ ബാഴ്‌സയും ആറ് തവണ ബയേണും ജയിച്ചു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞു.
മത്സരം തത്സമയം സോണി ലൈവില്‍ ഇന്ത്യന്‍ സമയം ശനിയാഴ്‌ച പുലര്‍ച്ചെ 12.30 മുതല്‍.