പാരിസ് : ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെ പിഎസ്‌ജിയിൽ തുടരും. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ സ്‌പാനിഷ് ക്ലബ്ബായ റയൽ മാഡ്രിഡ് അവസാനിപ്പിച്ചതോടെയാണ് കൂടുമാറ്റം സംബന്ധിച്ച വാർത്തകൾക്ക് വിരാമമായത്.
പിഎസ്‌ജിയിൽ ഈ സീസണില്‍ കൂടിയാണ് എംബാപ്പെക്ക് കരാറുള്ളത്. പിഎസ്‌ജി വിടാൻ എംബാപ്പെയും വാങ്ങാന്‍ റയലും സജ്ജമായിരുന്നെങ്കിലും ഫ്രഞ്ച് ക്ലബ് മുന്നോട്ടുവച്ച ഭീമമായ ട്രാൻസ്‌ഫർ ഫീ റയൽ അംഗീകരിച്ചില്ല. ഇതേ തുടർന്നാണ് റയൽ ശ്രമങ്ങൾ അവസാനിപ്പിച്ചത്.
ALSO READ: ഐ.പി.എല്ലിന്‍റെ പുതിയ സീസണിൽ രണ്ട് ടീമുകൾ കൂടി ; അടിസ്ഥാനവില 2000 കോടി
വമ്പൻമാരുടെ അമ്പരപ്പിക്കുന്ന കൂടുമാറ്റം കൊണ്ട് കായിക പ്രേമികളെ ഒന്നാകെ ഞെട്ടിച്ച ട്രാൻസ്‌ഫർ പ്രക്രിയയായിരുന്നു ഇത്തവണത്തേത്.
ബാഴ്‌സലോണയുടെ 21 വർഷത്തെ കൂട്ടുകെട്ട് മുറിച്ച് ലയണൽ മെസിയും റയൽ മാഡ്രിഡിൽ നിന്ന് സെർജിയോ റാമോസും പിഎസ്‌ജിയിലെത്തി.
ഏറ്റവുമൊടുവിൽ യുവന്‍റസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്‍റെ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയിരുന്നു.