ETV Bharat / sports

പ്രീമിയർ ലീഗില്‍ ലിവർപൂൾ ജൈത്രയാത്ര തുടരുന്നു - ലിവർപൂൾ വാർത്ത

37 പോയിന്‍റുമായി ലിവർപൂൾ ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. മറ്റൊരു മത്സരത്തില്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റി ചെല്‍സിയെ കീഴടക്കി

പ്രീമിയർ ലീഗ്
author img

By

Published : Nov 25, 2019, 5:54 PM IST

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ലിവർപൂൾ ജൈത്രയാത്ര തുടരുന്നു. ക്രിസ്‌റ്റല്‍ പാലസിനെ അവരുടെ മൈതാനത്ത് 2-1-ന് ലീവർപൂൾ കീഴടക്കി. സാദിയോ മാനെ, റോബർട്ടോ ഫിർമിനോ എന്നിവരാണ് ലിവർ പൂളിനായി ഗോളുകൾ നേടിയത്. വില്‍ഫ്രഡ് സാഹയാണ് ക്രിസ്‌റ്റല്‍ പാലസിനായി ആശ്വാസ ഗോൾ നേടിയത്. 13 കളിയില്‍ 37 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ലിവർപൂൾ. രണ്ടാം സ്ഥാനത്തുള്ള ലെസ്‌റ്റർ സിറ്റിയെക്കാൾ എട്ട് പോയന്‍റിന്‍റെ മുന്‍തൂക്കമാണ് ലിവർപൂളിനുള്ളത്.

വാരാന്ത്യത്തിലെ ആവേശം നിറഞ്ഞ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റർ സിറ്റി ചെല്‍സിയെ കീഴടക്കി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ ഒന്നിനെതിരേ രണ്ട്‌ ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്. എൻഗാളോ കാന്‍റെയുടെ ഗോളിൽ ചെൽസി 21–ാം മിനിറ്റിൽ മുന്നിലെത്തി. എന്നാല്‍ 29-ാം മിനിറ്റില്‍ കെവിൻ ഡി. ബ്രുയ്നെ സിറ്റിക്കായി ഗോൾ മടക്കി. 37-ാം മിനിറ്റില്‍ റിയാദ് മഹ്റേസ് സിറ്റിയുടെ വിജയ ഗോൾ നേടി. മൂന്നാം സ്ഥാനത്ത് തുടരുന്ന സിറ്റിക്ക് നിലവില്‍ 28 പോയിന്‍റാണ് ഉള്ളത്. രണ്ട് പോയിന്‍റ് മാത്രം കുറവുള്ള ചെല്‍സി 28 പോയിന്‍റുമായി നാലാം സ്ഥാനത്താണ്.

ഇന്നലെ ലീഗില്‍ നടന്ന മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ട് ഗേളുകൾക്ക് ബ്രൈറ്റണെ പരാജയപെടുത്തി. രണ്ടാം പകുതിയിലെ 64-ാം മിനുട്ടില്‍ ആയോസ് പെരസും മത്സരം അവസാനിക്കാന്‍ എട്ട് മിനുട്ട് മാത്രം അവശേഷിക്കെ ജെയിംസ് വാർഡിയും ലെസ്‌റ്റർ സിറ്റിക്കായി ഗോൾ നേടി. 29 പോയന്‍റുമായി ലെസ്റ്റർ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

വെസ്റ്റ്ഹാം യുണൈറ്റഡിനെ 3–2 ന് കീഴടക്കി ടോട്ടനവും ലീഗില്‍ തിളങ്ങി. പുതിയ പരിശീലകൻ ഹൊസെ മൗറീഞ്ഞോ ചുമതലയേറ്റ് ആദ്യ മത്സരത്തിൽ തന്നെ വിജയിച്ചത് വെസ്‌റ്റ് ഹാമിന് ആത്മവിശ്വാസമേകും. 10 മാസമായി വിജയം അകന്നുനിന്ന ടോട്ടനം ഹോട്‌സ്‌പറിന് ഈ വിജയം അനിവാര്യമായിരുന്നു. 36-ാം മിനിറ്റില്‍ സണ്‍ ഹ്യൂങ്മിനും 430-ാം മിനിറ്റില്‍ ലൂക്കാസ് മൗറായും 49-ാം മിനുട്ടില്‍ ഹാരി കെയിനും ടോട്ടനത്തിനായി ഗോൾ നേടി. 73-ാം മിനിറ്റില്‍ മിച്ചേല്‍ അന്‍റോണിയോയും അധിക സമയത്ത് ആന്‍ഗലോ ഒഗ്ബോനയും വെസ്റ്റ് ഹാമിനായി ഗോൾ നേടി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.