പാരിസ്: ബാഴ്‌സലോണ വിട്ട ഫുട്ബോൾ ഇതിഹാസം ലയണൽ മെസി തിങ്കളാഴ്‌ച പി.എസ്.ജിയിൽ മെഡിക്കലിനെത്തുമെന്ന് റിപ്പോർട്ട്. ഇതോടെ താരം പി.എസ്.ജിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തിയേറുകയാണ്.
ഒരു വർഷം കൂടി ദീർഘിപ്പിക്കാവുന്ന രണ്ട് വർഷത്തെ കരാറിലാണ് താരം ഫ്രഞ്ച് ക്ലബുമായി ഒപ്പിടുക എന്നും റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. എന്നാൽ പിഎസ്‌ജിയുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും ആരുമായും അന്തിമ കരാറില്‍ എത്തിയിട്ടില്ലെന്നും താരം ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു.
21 വര്‍ഷം നീണ്ട ബാഴ്‌സലോണ ബന്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്‌ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് മെസി സംസാരിച്ചത്. 13ാം വയസ് മുതല്‍ ബാഴ്‌സ തന്‍റെ വീടും ലോകവുമാണെന്നും ഈ ക്ലബ്ബിനെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും മെസി പറഞ്ഞു.
READ MORE: മെസി പി.എസ്.ജിയിലേക്ക് ; രണ്ട് വർഷത്തെ കരാറിന് സാധ്യത
മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം ഈ മാസം അഞ്ചിനാണ് താരം ക്ലബ് വിട്ടത്. സാമ്പത്തിക കാര്യങ്ങളിലെ ലാ ലിഗ അധികൃതരുടെ കടുംപിടുത്തം കാരണം മെസിയുമായുള്ള കരാര്‍ പുതുക്കാനാവില്ലെന്ന് ബാഴ്‌സ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.