മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന പ്രതിരോധ താരമെന്ന റെക്കോഡ് സ്വന്തമാക്കി റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസ്. റയല്‍ സോസിഡാസിനെതിരെ നടന്ന മത്സരത്തില്‍ പെനാല്‍ട്ടി കിക്ക് വലയിലെത്തിച്ചതോടെയാണ് റാമോസ് ഗോള്‍ വേട്ടയില്‍ ഒന്നാമതെത്തിയത്. ബാഴ്‌സലോണയുടെ മുന്‍ പ്രതിരോധ താരം റൊണാണ്‍ഡ് കൊമാന്‍റെ 68 ഗോളുകളെന്ന റെക്കോഡാണ് റാമോസ് പഴങ്കഥയാക്കി മാറ്റിയത്. 2004-ല്‍ സെവില്ലയിലൂടെയാണ് റാമോസ് ലാലിഗയുടെ ഭാഗമാകുന്നത്. ഒരു വര്‍ഷത്തിനിപ്പുറം 2005-ല്‍ അദ്ദേഹം റയല്‍ മാഡ്രിഡിലേക്ക് ചേക്കേറി. തുടര്‍ന്ന് ചാമ്പ്യന്‍സ് ലീഗും ലാലിഗയും ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ സാന്‍റിയാഗോ ബര്‍ണാബ്യൂവില്‍ എത്തിക്കുന്നതില്‍ ഈ സ്പാനിഷ് താരം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. കൊവിഡ് 19 ഭീതിയെ അതിജീവിച്ച് പുനരാരംഭിച്ച ലാലിഗയില്‍ തുടര്‍ച്ചായി മൂന്നാമത്തെ ജയമാണ് റാമോസിന്‍റെ നേതൃത്വത്തില്‍ റയല്‍ സ്വന്തമാക്കിയത്. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയലിന്‍റെ ജയം. എട്ട് മത്സരങ്ങളാണ് റയലിന് ഇനി ലീഗില്‍ ശേഷിക്കുന്നത്.
ലാലിഗ; ചരിത്രം തിരുത്തി സെര്‍ജിയോ റാമോസ് - സര്‍ജിയോ റാമോസ് വാര്‍ത്ത
സ്പാനിഷ് ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ പ്രതിരോധ താരമെന്ന റൊണാള്‍ഡ് കൊമാന്‍റെ റെക്കോഡ് സര്‍ജിയോ റാമോസ് പഴങ്കഥയാക്കി മാറ്റി.
![ലാലിഗ; ചരിത്രം തിരുത്തി സെര്‍ജിയോ റാമോസ് sergio ramos news ramos in history സര്‍ജിയോ റാമോസ് വാര്‍ത്ത റാമോസ് ചരിത്രത്തില്‍ വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-04:22:54:1592823174-sergio-ramos-2206newsroom-1592823160-938.jpg?imwidth=3840)