മാഡ്രിഡ്: എല്‍ക്ലാസിക്കോ പോരാട്ടങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കുന്ന പേരാണ് സാന്‍റിയാഗോ ബെര്‍ണാബ്യൂ. റയലിന്‍റെ ഹോം ഗ്രൗണ്ടായ ബെര്‍ണാബ്യൂവിലാണ് ഏറെ കാലമായി എല്‍ക്ലാസിക്കോ നടക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആ പതിവ് തെറ്റി. റയല്‍ തങ്ങളുടെ ഹോം ഗ്രൗണ്ട് നവീകരണ പ്രവര്‍ത്തികള്‍ക്കായി വിട്ടുകൊടുത്തിരിക്കുകയാണ്. ചെറിയ മാറ്റങ്ങള്‍ക്കല്ല സ്‌പാനിഷ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ നീക്കം.
- " class="align-text-top noRightClick twitterSection" data="">
ഏകദേശം 500 മില്യണ്‍ പൗണ്ടിന്‍റെ നവീകരണ പ്രവര്‍ത്തികളാണ് ബെര്‍ണാബ്യൂവില്‍ റയല്‍ നടത്തുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ സ്റ്റേഡിയമായി ബെര്‍ണാബ്യൂ മാറും. അക്കാര്യത്തില്‍ തര്‍ക്കങ്ങള്‍ക്ക് ഇടവരുത്താത്ത മാതൃകയും ഇതിനകം റയല്‍ പുറത്ത് വിട്ടു. സ്റ്റേഡിയത്തിനകത്തും പുറത്തും നിരവധി കൗതുകങ്ങളാണ് ഒരുക്കുന്നത്.
ബെര്‍ണാബ്യൂവില്‍ നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ ഇത്തവണ പരിശീലന കളരിയായ ആല്‍ഫ്രഡോ ഡിസ്റ്റെഫാനോയിലാണ് എല്‍ ക്ലാസിക്കോ. 6000 പേര്‍ക്ക് മാത്രം ഒരുമിച്ചിരുന്ന കളി കാണാന്‍ സൗകര്യമുള്ള ചെറിയ സ്റ്റേഡിയമാണ് ആല്‍ഫ്രഡോ ഡിസ്റ്റഫാനോ. 2006ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്ന് കൊടുത്ത സ്റ്റേഡിയത്തില്‍ കഴിഞ്ഞ സീസണോടെയാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ആരംഭിച്ചത്. സീസണില്‍ റയലിന്‍റെ ഹോം ഗ്രൗണ്ട് മത്സരങ്ങളെല്ലാം ഈ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ കാണികളില്ലാതെയാകും എല്‍ ക്ലാസിക്കോ.
നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബെര്‍ണാബ്യൂ അടുത്ത വര്‍ഷം കാല്‍പ്പന്തിന്‍റെ ലോകത്തിനായി റയില്‍ തുറന്ന് കൊടുക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് തങ്ങള്‍ ഒരുക്കുന്നതെന്ന അവകാശവാദമാണ് റയല്‍ ഇതുമായി ബന്ധപ്പട്ട് ഉന്നയിക്കുന്നത്.
കൂടുതല്‍ വായനക്ക്: 'എല്‍ക്ലാസിക്കോ' ഐതിഹാസിക പോരാട്ടത്തിന് മാഡ്രിഡ്
ഇതുവരെ ഏറ്റവും കൂടുതല്‍ ഏല്‍ക്ലാസിക്കോ പോരാട്ടങ്ങള്‍ നടന്നത് റയലിന്‍റെ തട്ടകമായ സാന്‍റിയാഗോയ ബെര്‍ണാബ്യൂവിലും ബാഴ്‌സലോണയുടെ തട്ടകമായ നൗകാമ്പിലുമാണ്. സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ 98 തവണയും നൗ കാമ്പില്‍ 88 തവണയും ഇരു ടീമുകളും ഏറ്റുമുട്ടി. നൗ കാമ്പിലെ പോരാട്ടങ്ങള്‍ക്ക് റിവേഴ്‌സ് എല്‍ക്ലാസിക്കോ എന്ന വിശേഷണമാണ് നല്‍കുക.