ETV Bharat / sports

ലാലിഗ: റയല്‍ സോസിഡാസിന്‍റെ കുതിപ്പിന് തടയിച്ച് വിയ്യാറയല്‍

author img

By

Published : Nov 30, 2020, 9:25 PM IST

സ്‌പാനിഷി ലാലിഗയില്‍ ഇന്ന് നടന്ന റയല്‍ സോസിഡാസ്, വിയ്യാറയല്‍ പോരാട്ടത്തില്‍ ഇരു ടീമുകളും ഓരോ ഗോല്‍ വീതം അടിച്ച് പിരിഞ്ഞു

ലാലിഗയില്‍ ഇന്ന് വാര്‍ത്ത  സോസിഡാസിന് സമനില വാര്‍ത്ത  laliga today news  sosiedad with draw news
ലാലിഗ

മാഡ്രിഡ്: സ്‌പാനിഷി ലാലിഗയില്‍ ഇന്ന് നടന്ന റയല്‍ സോസിഡാസ്, വിയ്യാറയല്‍ പോരാട്ടം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. പെനാല്‍ട്ടിയിലൂടെ ആദ്യ പകുതിയിലാണ് രണ്ട് ഗോളും പിറന്നത്. റയല്‍ സോസിഡാസിന് വേണ്ടി മൈക്കള്‍ ഒയ്യാര്‍ സെവാലും വിയ്യാറയലിന് വേണ്ടി ജെറാര്‍ഡ് മൊറേനോയും വല ചലിപ്പിച്ചു. റയല്‍ സോസിഡാസിന്‍റെ ലാലിഗയിലെ അപരാജിത കുതിപ്പിന് തടയിടാനും വിയ്യാറയലിനായി. ലീഗില്‍ കഴിഞ്ഞ ആറ് മത്സരങ്ങളിലായി സമനില പോലും വഴങ്ങാതെ കുതിപ്പ് നടത്തുകയായിരുന്നു റയല്‍ സോസിഡാസ്.

ലീഗില്‍ 11 മത്സരങ്ങളില്‍ ഏഴും ജയിച്ച് 24 പോയിന്‍റുള്ള റയല്‍ സോസിഡാസ് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം സ്ഥാനത്ത് 23 പോയിന്‍റുമായി അത്‌ലറ്റിക്കോ മാഡ്രിഡാണ്. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് 17 പോയിന്‍റുമായി നാലാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.