മ്യൂണിക്ക്: യുവേഫ നേഷന്‍സ് ലീഗിന്‍റെ രണ്ടാം എഡിഷന് തുടക്കമായി. ആദ്യ മത്സരം ലാത്വിയയും മാള്‍ട്ടയും തമ്മിലാണ്. ലീഗിന്‍റെ ആദ്യ പതിപ്പില്‍ പോര്‍ച്ചുഗലാണ് കിരീടം സ്വന്തമാക്കിയത്.
-
Ready for more! 🤩
— UEFA Nations League (@EURO2020) August 31, 2020 " class="align-text-top noRightClick twitterSection" data="
#NationsLeague pic.twitter.com/pr8vH9DfKd
">Ready for more! 🤩
— UEFA Nations League (@EURO2020) August 31, 2020
#NationsLeague pic.twitter.com/pr8vH9DfKdReady for more! 🤩
— UEFA Nations League (@EURO2020) August 31, 2020
#NationsLeague pic.twitter.com/pr8vH9DfKd
ടൂര്‍ണമെന്‍റിന്‍റെ ലീഗ് തല മത്സരം സെപ്‌റ്റംബര്‍, ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കും. 55 ടീമുകളെ നാല് ഡിവിഷനുകളായ തിരിച്ചാണ് മത്സരം. ഒന്നാം ഡിവിഷനായ ലീഗ് എയില്‍ നാല് ഗ്രൂപ്പുകളിലായി മത്സരങ്ങള്‍ നടക്കും. എല്ലാ ടീമുകളും ഹോം മത്സരങ്ങളും എവേ മത്സരങ്ങളും കളിക്കും. ഗ്രൂപ്പ് എയിലെ നാല് ക്ലബുകള്‍ ഫൈനല്‍സിന് യോഗ്യത നേടും.
ഗ്രൂപ്പ ഡിയില്‍ ജര്‍മനിയും സ്‌പെയിനും തമ്മിലാണ് ലീഗില്‍ ആദ്യ ദിവസത്തെ സൂപ്പര്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സും, ഹോളണ്ടും ഉള്‍പ്പെട്ട ടീമില്‍ അവസാന സ്ഥാനത്തായിരുന്നു ജര്‍മനി. സ്‌പെയിന്‍ സെമിയില്‍ പ്രവേശിച്ചതുമില്ല. ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ടീമിലെ രണ്ട് പേര്‍ മാത്രമാണ് ജര്‍മന്‍ ടീമില്‍ ഉള്ളത്. സെര്‍ജിയോ റാമോസ് ഉള്‍പ്പെടെ സ്‌പെയിന്‍ ടീമിലും ഇടം നേടിയിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുക.