ETV Bharat / sports

പുതിയ പരിശീലകനെ ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്സ് - കേരള ബ്ലാസ്റ്റേഴ്സ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ നിലവിലെ പരിശീലകൻ എല്‍സോ ഷറ്റോറിയെ ക്ലബ്ബിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം

എല്‍സോ ഷറ്റോറി
author img

By

Published : May 15, 2019, 9:38 PM IST

കനത്ത തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളാൻ തയ്യാറെടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. അതിന്‍റെ ഭാഗമായി ഐഎസ്എൽ ക്ലബ്ബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ നിലവിലെ പരിശീലകൻ എല്‍സോ ഷറ്റോറിയെ ക്ലബ്ബിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്സിന്‍റെ ശ്രമം.

ഷറ്റോറിയുടെ കീഴിൽ കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് തകർപ്പൻ പ്രകനമാണ് കാഴ്ച്ചവെച്ചത്. നോര്‍ത്ത് ഈസ്റ്റിനെ ആദ്യമായി ഐഎസ്എല്‍ പ്ലേഓഫിലെത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചിരുന്നു. ഷറ്റോറിയുമായി ബ്ലാസ്റ്റേഴ്സ് അധികൃതര്‍ ചര്‍ച്ചകൾ നടത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നോര്‍ത്ത് ഈസ്റ്റിലെ പ്രകടത്തിന് പുറമെ നേരത്തെ ഇന്ത്യന്‍ ക്ലബ്ബുകളെ പരിശീലപ്പിച്ചിട്ടുണ്ടെന്നതും ഷറ്റോറിക്ക് അനുകൂല ഘടകമാണ്. നേരത്തെ പൂനെ സിറ്റി പരിശീലകന്‍ ഫില്‍ ബ്രൗണിനെ ടീമിലെത്തിക്കാനും ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നെങ്കിലും നീക്കം പാളിപ്പോവുകയായിരുന്നു. നിലവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്‍റെ മുൻ പരിശീലകനായിരുന്ന നെലോ വിൻഗാഡയാണ് ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലകൻ.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.