കൊച്ചി : പുതിയ ഐഎസ്‌എല്‍ സീസണിന് മുന്നോടിയായി മുന്നേറ്റ നിരയുടെ മൂര്‍ച്ചകൂട്ടി കേരള ബ്ലാസ്റ്റേഴ്‌സ്. ഇതിന്‍റെ ഭാഗമായി അർജന്‍റീനന്‍ സ്‌ട്രൈക്കർ ഹോർജെ പെരേര ഡിയസുമായി ക്ലബ് കരാര്‍ ഒപ്പുവെച്ചു.
അത്‌ലറ്റിക്കോ പ്ലേറ്റെൻസിൽ നിന്നും ഒരു വർഷത്തെ വായ്പാടിസ്ഥാനത്തിലാണ് 31കാരനായ താരത്തെ ക്ലബ് സ്വന്തമാക്കിയിരിക്കുന്നത്.
അർജന്‍റീന, ചിലി, ബൊളീവിയ, മലേഷ്യ, മെക്‌സിക്കോ എന്നീ അഞ്ച് രാജ്യങ്ങളിലെ ലീഗുകളിൽ കളിച്ച താരമാണ് ഡിയസ്.
നാല് വര്‍ഷക്കാലം മലേഷ്യന്‍ ലീഗിന്‍റെ ഭാഗമായിരുന്ന താരം ഒരു സീസണിൽ 30 ഗോൾ നേടി റെക്കോഡിട്ടിരുന്നു.
-
Ice cold 🥶
— K e r a l a B l a s t e r s F C (@KeralaBlasters) August 27, 2021 " class="align-text-top noRightClick twitterSection" data="
Ruthless 💥
Clinical 🎯
The Argentine Marksman joins us on loan from Club Atlético Platense for the 2021/22 Season! 💪🇦🇷#SwagathamDiaz #YennumYellow pic.twitter.com/lNHqnTdk7I
">Ice cold 🥶
— K e r a l a B l a s t e r s F C (@KeralaBlasters) August 27, 2021
Ruthless 💥
Clinical 🎯
The Argentine Marksman joins us on loan from Club Atlético Platense for the 2021/22 Season! 💪🇦🇷#SwagathamDiaz #YennumYellow pic.twitter.com/lNHqnTdk7IIce cold 🥶
— K e r a l a B l a s t e r s F C (@KeralaBlasters) August 27, 2021
Ruthless 💥
Clinical 🎯
The Argentine Marksman joins us on loan from Club Atlético Platense for the 2021/22 Season! 💪🇦🇷#SwagathamDiaz #YennumYellow pic.twitter.com/lNHqnTdk7I
അതേസമയം പുതിയ സീസണിന് മുന്നോടിയായി ക്ലബ് കൂടാരത്തിലെത്തിക്കുന്ന മൂന്നാമത്തെ വിദേശ താരമാണ് ഡിയസ്. നേരത്തെ അഡ്രിയാൻ ലൂണ, ഇനസ് സിപോവിച്ച് എന്നീ താരങ്ങളെയും ബ്ലാസ്‌റ്റേഴ്‌സ് കൂടാരത്തിലെത്തിച്ചിരുന്നു.