ടൂറിൻ: യുവേഫ ചാമ്പ്യൻസ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ പോരാട്ടത്തിന് മുന്നോടിയായി യുവന്‍റസ് ടൂറിനില്‍ തിങ്കളാഴ്‌ച പരിശീലനം നടത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെടെയാണ് പരിശീലനത്തിന്‍റെ ഭാഗമായത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 15 പോയിന്‍റുമായി ഗ്രൂപ്പ് ജിയിലെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ ബാഴ്‌സലോണ. രണ്ടാം സ്ഥാനത്തുള്ള യുവന്‍റസിന് 12 പോയിന്‍റ് ആണ് ഉള്ളത്.
ഇരു ടീമുകളും ഇതിനകം പ്ലേ ഓഫ് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ യുവന്‍റസിന് ഇപ്പോഴും അവസരം ബാക്കിയാണ്. അതിനായി ബാഴ്‌സലോണയെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള ഒരുക്കത്തിലാണ് ആന്ദ്രെ പിർലോയുടെ നേതൃത്വത്തിലുള്ള യുവന്‍റസ്.
കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബാഴ്‌സലോണയ്‌ക്കെതിരായ ആദ്യപാദ മത്സരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നഷ്‌ടമായിരുന്നു. പിന്നീട് കൊവിഡ് മുക്തനായ ശേഷമാണ് ക്രിസ്റ്റ്യാനോ ടീമില്‍ തിരിച്ചെത്തിയത്. ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇതിന് മുമ്പ് 35 തവണ ഏറ്റുമുട്ടിയിട്ടുണ്ട്.