പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ ജയം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. ലീഗിലെ ആറാമത്തെ പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദ് എഫ്‌സിയെ കൊമ്പന്‍മാര്‍ പരാജയപ്പെടുത്തി.
-
FULL-TIME | #KBFCHFC
— Indian Super League (@IndSuperLeague) December 27, 2020 " class="align-text-top noRightClick twitterSection" data="
A winning end to 2020 for @KeralaBlasters 👏#HeroISL #LetsFootball pic.twitter.com/TAbg4O8Dxu
">FULL-TIME | #KBFCHFC
— Indian Super League (@IndSuperLeague) December 27, 2020
A winning end to 2020 for @KeralaBlasters 👏#HeroISL #LetsFootball pic.twitter.com/TAbg4O8DxuFULL-TIME | #KBFCHFC
— Indian Super League (@IndSuperLeague) December 27, 2020
A winning end to 2020 for @KeralaBlasters 👏#HeroISL #LetsFootball pic.twitter.com/TAbg4O8Dxu
മലയാളി താരം ഹക്കുവിന്‍റെ ഹെഡറിലൂടെയാണ് ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ ഗോള്‍. പെരേരയുടെ അസിസ്റ്റില്‍ 29ാം മിനിട്ടിലായിരുന്നു ഹക്കു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ കളി അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഉയര്‍ത്തി. ഇത്തവണ ജോര്‍ദാന്‍ മുറെയാണ് ബ്ലാസ്റ്റേഴ്‌സിനായി വല കുലുക്കിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആറ് പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. ഒമ്പത് പോയിന്‍റുള്ള ഹൈദരാബാദ് എഫ്‌സി എട്ടാം സ്ഥാനത്തും. ബ്ലാസ്റ്റേഴ്‌സ് ജനുവരി രണ്ടിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ നേരിടും. ഈ മാസം 30നാണ് ഹൈദരാബാദിന്‍റെ അടുത്ത പോരാട്ടം. ഗോവ എഫ്‌സിയാണ് എതിരാളികള്‍.