ETV Bharat / sports

ഐ.എസ്.എൽ : പ്ലേഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂരും പൂനെ സിറ്റിയും ഇന്ന് നേർക്കുനേർ - പ്ലേ ഓഫ്

15 മത്സരങ്ങൾ പൂർത്തിയായപ്പോൾ 23 പോയിന്‍റുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ജെംഷഡ്പൂർ. 14 കളി പൂർത്തിയാക്കിയ പൂനെ സിറ്റി 15 പോയിന്‍റുമായി ഏഴാം സ്ഥാനത്തുമാണ്.

ISL
author img

By

Published : Feb 16, 2019, 9:44 PM IST

ഐ.എസ്.എല്ലിൽ പ്ലേ ഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂരും പൂനെ സിറ്റിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇതുവരെ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും പൂനെ സിറ്റിക്കായിരുന്നു ജയം. ആ നാണക്കേട് മാറ്റാൻ കൂടിയാകും ജെംഷഡ്പൂരിന്‍റെ ലക്ഷ്യം.

15 മത്സരങ്ങൾ പൂർത്തിയായപ്പോൾ 23 പോയിന്‍റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ജെംഷെഡ്പൂർ. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ മികച്ച പ്രകടനം പുറത്തെടുത്ത് പ്ലേ ഓഫിനായി പോരാടാനാകും കോപ്പലിന്‍റെ ടീം ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയെ തോൽപ്പിച്ചാണ് ജെംഷെഡ്പൂർ കളത്തിലിറങ്ങുന്നത്. ഈ സീസണിൽ രണ്ടു തോൽവികൾ കോപ്പലിന്‍റെ ടീം വഴങ്ങിയിട്ടുള്ളത്. പരിക്ക് മൂലം ടിം കാഹിൽ ഇന്നും കളത്തിലിറങ്ങില്ല.

സീസണിൽ മോശം തുടക്കമായിരുന്നെങ്കിലും പിന്നീട് ഫോമിലേക്കുയരാൻ പൂനെ സിറ്റിക്കായി. പൂനെയുടെ പ്രതീക്ഷ മാഴ്സെലോ പിരേരയുടെ ഫോമിലാണ്. ഹ്യൂമും, ആഷിക്ക് കുരുണിയനും, ഡിയാഗോ കാർലോസും, റോബിൻ സിങ്ങും അടങ്ങുന്ന പൂനെയുടെ മുന്നേറ്റ നിര അപകടകാരികളാണ്. 14 മത്സരങ്ങളിൽ നിന്നും 15 പോയിന്‍റുമായി പൂനെ ഏഴാം സ്ഥാനത്താണ്. മത്സരം രാത്രി 7.30 ന് ജെംഷഡ്പൂരിന്‍റെ ഹോം ഗ്രൗണ്ടായ ജെ.ആർ.ഡി ടാറ്റാ സ്പോർട്സ് കോംപ്ലക്സിൽ നടക്കും.

Intro:Body:

ഐ.എസ്.എൽ പ്ലേ ഓഫ് സ്വപ്നങ്ങളുമായി ജെംഷെഡ്പൂരും പൂനെ സിറ്റിയും ഇന്ന് നേർക്കുനേർ. 

പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. ഇതുവരെ മൂന്ന് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും പൂനെ സിറ്റിക്കായിരുന്നു ജയം. ആ നാണക്കേട് മാറ്റാൻ കൂടിയാകും ജെംഷഡ്പൂരിന്‍റെ ലക്ഷ്യം

15 മത്സരങ്ങൾ പൂർത്തിയായപ്പോൾ 23 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ജെംഷെഡ്പൂർ. രണ്ട് മത്സരങ്ങൾ ബാക്കി നിൽക്കെ മികച്ച പ്രകടനം പുറത്തെടുത്ത് പ്ലേ ഓഫിനായി പോരാടാകും കോപ്പലിന്‍റെ ടീം ശ്രമിക്കുക. കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയെ തോൽപ്പിച്ചാണ് ജെംഷെഡ്പൂർ കളത്തിലിറങ്ങുന്നത്. ഈ സീസണിൽ രണ്ടു തോൽവികൾ മാത്രമാണ് ജെംഷെഡ്പൂർ വഴങ്ങിയിട്ടുള്ളത്. ടിം കാഹിൽ പരിക്ക് കാരണം ഇന്നും കളത്തിലിറങ്ങില്ല.

സീസണിൽ മോശം തുടക്കമായിരുന്നെങ്കിലും പിന്നീട് ഫോമിലേക്കുയരാൻ പൂനെ സിറ്റിക്കായി. പൂനെയുടെ പ്രതീക്ഷ മാഴ്സെലോ പിരേരയുടെ ഫോമിലാണ്. ഹ്യൂമും, ആഷിക്ക് കുരുണിയനും, ഡിയാഗോ കാർലോസും, റോബിൻ സിങ്ങും അടങ്ങുന്ന പൂനെയുടെ ആക്രമണ നിര അപകടകാരികളാണ്. 14 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി പൂനെ ഏഴാം സ്ഥാനത്താണ്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.