ചെന്നൈ: ഐഎസ്എല്ലില്‍ ആദ്യപാദ സെമി ഫൈനല്‍ പോരാട്ടത്തില്‍ ചൈന്നൈയിന്‍ എഫ്‌സിക്ക് ജയം. ആദ്യപാദ സെമിഫൈനല്‍ പോരാട്ടത്തില്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള എഫ്‌സി ഗോവയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചപ്പോൾ രണ്ടാം പകുതിയിലായിരുന്നു ചെന്നൈയിന്‍റെ നാല് ഗോളുകളും പിറന്നത്. 54-ാം മിനിട്ടില്‍ പ്രതിരോധ താരം ലൂസിയാന്‍ ഗൊയാന്‍ ചെന്നൈയിന്‍റെ ഗോൾ വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ 61-ാം മിനിട്ടില്‍ മധ്യനിര താരം അനിരുദ്ധ് ഥാപയും 77-ാം മിനിട്ടില്‍ പ്രതിരോധ താരം എലി സാബിയയും 79-ാം മിനിട്ടില്‍ മുന്നേറ്റ താരം ലാലപുയയും ചെന്നൈയിന് വേണ്ടി ഗോവയുടെ വല കുലുക്കി. 85-ാം മിനിട്ടില്‍ സേവ്യർ ഗാമയാണ് ഗോവക്കായി ആശ്വാസ ഗോൾ നേടിയത്.
-
A magical night at the Marina Arena for @ChennaiyinFC 💙#CFCFCG #HeroISL #LetsFootball pic.twitter.com/22UePKIuAv
— Indian Super League (@IndSuperLeague) February 29, 2020 " class="align-text-top noRightClick twitterSection" data="
">A magical night at the Marina Arena for @ChennaiyinFC 💙#CFCFCG #HeroISL #LetsFootball pic.twitter.com/22UePKIuAv
— Indian Super League (@IndSuperLeague) February 29, 2020A magical night at the Marina Arena for @ChennaiyinFC 💙#CFCFCG #HeroISL #LetsFootball pic.twitter.com/22UePKIuAv
— Indian Super League (@IndSuperLeague) February 29, 2020
ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി ഫൈനല്‍ മത്സരത്തിന് മാർച്ച് ഏഴിന് ഗോവയുടെ ഹോം ഗ്രൗണ്ടായ ഫത്തോർഡ സ്റ്റേഡിയത്തില്‍ തുടക്കമാകും. ചെന്നൈയിന് എതിരെ നിലവില്‍ ഉള്ളതിനേക്കാൾ മികച്ച മാർജിനില്‍ ജയിച്ചാലെ ഗോവക്ക് ഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ. അതേസമയം മത്സരം സമനിലയിലായാലും ചെന്നൈയിന് ഫൈനല്‍ പ്രവേശനം ഉറപ്പാക്കാനാകും. സീസണില്‍ ആദ്യം മോശം പ്രകടനം കാഴ്‌ചവച്ച ചെന്നൈയിന്‍ പിന്നീട് വലിയ മുന്നേറ്റത്തിലൂടെ പ്ലേ ഓഫ് റൗണ്ടിലേക്ക് പ്രവേശിക്കുകയായിരുന്നു. ലീഗില്‍ നാളെ നടക്കുന്ന സെമി ഫൈനല്‍ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി എടികെയെ നേരിടും. ബംഗളൂരുവിന്‍റെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30-നാണ് മത്സരം.