പനാജി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ബംഗളൂരു എഫ്സി പോരാട്ടം സമനിലയില്‍. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. നോര്‍ത്ത് ഈസ്റ്റിനായി വിങ്ങര്‍ ലൂയിസ് മച്ചാഡോ ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ ഉദ്ധണ്ഡ് സിങ്ങും ജുവനാനും ബംഗളൂരുവിനായി വല കുലുക്കി. ഇരട്ട ഗോളടിച്ച മച്ചാഡോയാണ് കളിയിലെ താരം.
-
FULL-TIME | #BFCNEU
— Indian Super League (@IndSuperLeague) December 8, 2020 " class="align-text-top noRightClick twitterSection" data="
Honours even in Fatorda after a thoroughly entertaining contest!#HeroISL #LetsFootball pic.twitter.com/A5DlRZQeet
">FULL-TIME | #BFCNEU
— Indian Super League (@IndSuperLeague) December 8, 2020
Honours even in Fatorda after a thoroughly entertaining contest!#HeroISL #LetsFootball pic.twitter.com/A5DlRZQeetFULL-TIME | #BFCNEU
— Indian Super League (@IndSuperLeague) December 8, 2020
Honours even in Fatorda after a thoroughly entertaining contest!#HeroISL #LetsFootball pic.twitter.com/A5DlRZQeet
മത്സരം സമനിലയിലായതോടെ ലീഗലെ പോയിന്‍റ് പട്ടികയില്‍ നോര്‍ത്ത് ഈസ്റ്റ് ഒമ്പത് പോയിന്‍റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് പോയിന്‍റുമായി ബംഗളൂരു പട്ടികയില്‍ നാലാം സ്ഥാനത്താണ്. ലീഗിലെ അടുത്ത മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ഈ മാസം 13ന് വൈകിട്ട് അഞ്ച് മണിക്കാണ് മത്സരം. അന്നേ ദിവസം രാത്രി 7.30ന് നടക്കുന്ന മറ്റൊരു മത്സരത്തില്‍ ബംഗളൂരു എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും.