വാസ്കോ ഡ ഗാമ : ഇന്ത്യൻ സൂപ്പർ ലീഗിലെ(ISL) കേരള ബ്ലാസ്റ്റേഴ്‌സ് -ജംഷഡ്‌പൂർ എഫ്.സി മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. ജംഷഡ്‌പൂരിനായി ഗ്രെഗ് സ്‌റ്റെവാർട്ട് ഗോൾ നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സിനായി സഹൽ അബ്‌ദുൽ സമദ് മറുപടി ഗോൾ നേടി. ഈ സീസണിൽ തുടർച്ചയായ ഏഴാം മത്സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് തോൽവി അറിയാതെ മുന്നേറുന്നത്.
-
FULL-TIME | #KBFCJFC
— Indian Super League (@IndSuperLeague) December 26, 2021 " class="align-text-top noRightClick twitterSection" data="
It's all square after an exciting 90 minutes of football! 🤝🏻#HeroISL #LetsFootball pic.twitter.com/VA9TRXt6So
">FULL-TIME | #KBFCJFC
— Indian Super League (@IndSuperLeague) December 26, 2021
It's all square after an exciting 90 minutes of football! 🤝🏻#HeroISL #LetsFootball pic.twitter.com/VA9TRXt6SoFULL-TIME | #KBFCJFC
— Indian Super League (@IndSuperLeague) December 26, 2021
It's all square after an exciting 90 minutes of football! 🤝🏻#HeroISL #LetsFootball pic.twitter.com/VA9TRXt6So
മത്സരത്തിന്‍റെ തുടക്കം മുതൽ ആക്രമിച്ച് കളിച്ച ജംഷഡ്‌പൂർ തന്നെയാണ് ആദ്യ ഗോളും സ്വന്തമാക്കിയത്. 14-ാം മിനിട്ടിൽ ഗ്രെഗ് സ്റ്റെവാർട്ടാണ് മനോഹരമായ ഫ്രീകിക്കിലൂടെ ജംഷഡ്‌പൂരിനായി ഗോൾ നേടിയത്. അതോടെ മത്സരത്തിൽ ജംഷഡ്‌പൂർ ലീഡ് നേടി.
ആദ്യ ഗോൾ വീണതോടെ ബ്ലാസ്റ്റേഴ്‌സ് ഉണർന്നുകളിച്ചു. അതോടെ 27-ാം മിനിട്ടിൽ സമനിലഗോൾ പിറന്നു. മലയാളി സൂപ്പർ താരം സഹൽ അബ്‌ദുൾ സമദാണ് ഗോൾ നേടിയത്. ഗോളി രഹനേഷ് തട്ടിയകറ്റിയ ബോൾ പിടിച്ചെടുത്ത സഹൽ ജംഷഡ്‌പൂർ വലയിലേക്ക് നിറയൊഴിക്കുകയായിരുന്നു. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞു.
-
At the right place at the right time! ⚡@sahal_samad continuing his fine goal-scoring form. 🟡#KBFCJFC #HeroISL #LetsFootball @KeralaBlasters pic.twitter.com/CI9aQqrbdg
— Indian Super League (@IndSuperLeague) December 26, 2021 " class="align-text-top noRightClick twitterSection" data="
">At the right place at the right time! ⚡@sahal_samad continuing his fine goal-scoring form. 🟡#KBFCJFC #HeroISL #LetsFootball @KeralaBlasters pic.twitter.com/CI9aQqrbdg
— Indian Super League (@IndSuperLeague) December 26, 2021At the right place at the right time! ⚡@sahal_samad continuing his fine goal-scoring form. 🟡#KBFCJFC #HeroISL #LetsFootball @KeralaBlasters pic.twitter.com/CI9aQqrbdg
— Indian Super League (@IndSuperLeague) December 26, 2021
ALSO READ: I League | വിജയത്തുടക്കം ; ചർച്ചിൽ ബ്രദേഴ്‌സിനെ തകർത്ത് ഗോകുലം കേരള എഫ് സി
രണ്ടാം പകുതിയിൽ വിജയഗോൾ നേടാൻ ബ്ലാസ്റ്റേഴ്‌സ് എതിർ ഗോൾമുഖത്തേക്ക് തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എന്നാൽ അവയെല്ലാം ജംഷഡ്‌പൂർ ശക്തമായി തന്നെ പ്രതിരോധിച്ചു. ഇതോടെ മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
-
Another HOTM performance from the Scotsman. 😻
— Indian Super League (@IndSuperLeague) December 26, 2021 " class="align-text-top noRightClick twitterSection" data="
Here's a look at Greg Stewart's performance that earned @JamshedpurFC a hard fought draw. 👊#KBFCJFC #HeroISL #LetsFootball pic.twitter.com/TUiN6IhEov
">Another HOTM performance from the Scotsman. 😻
— Indian Super League (@IndSuperLeague) December 26, 2021
Here's a look at Greg Stewart's performance that earned @JamshedpurFC a hard fought draw. 👊#KBFCJFC #HeroISL #LetsFootball pic.twitter.com/TUiN6IhEovAnother HOTM performance from the Scotsman. 😻
— Indian Super League (@IndSuperLeague) December 26, 2021
Here's a look at Greg Stewart's performance that earned @JamshedpurFC a hard fought draw. 👊#KBFCJFC #HeroISL #LetsFootball pic.twitter.com/TUiN6IhEov
എട്ട് മത്സരങ്ങളിൽ നിന്ന് 13 പോയിന്‍റുവീതമാണ് ഇരു ടീമുകളും സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ജംഷഡ്‌പൂർ പട്ടികയിൽ രണ്ടാം സ്ഥാനത്തും ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തുമാണ്. ജനുവരി രണ്ടിന് എഫ്.സി ഗോവക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം.