ഐഎസ്‌എല്‍ ഏഴാം പതിപ്പില്‍ ബംഗളൂരു എഫ്‌സിക്ക് മികച്ച തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ എഫ്‌സി ഗോവക്ക് എതിരെ ബംഗളൂരു ആദ്യ പകുതിയില്‍ ലീഡ് സ്വന്തമാക്കി. മത്സരത്തില്‍ ആദ്യ പകുതിയില്‍ കളി അവസാനിപ്പിക്കുമ്പോള്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബംഗളൂരു മുന്നിലാണ്.
-
Half-time in Fatorda!@bengalurufc have their noses in front, courtesy of a header from debutant Cleiton Silva!#FCGBFC #HeroISL #LetsFootball pic.twitter.com/n4t3C0Kxov
— Indian Super League (@IndSuperLeague) November 22, 2020 " class="align-text-top noRightClick twitterSection" data="
">Half-time in Fatorda!@bengalurufc have their noses in front, courtesy of a header from debutant Cleiton Silva!#FCGBFC #HeroISL #LetsFootball pic.twitter.com/n4t3C0Kxov
— Indian Super League (@IndSuperLeague) November 22, 2020Half-time in Fatorda!@bengalurufc have their noses in front, courtesy of a header from debutant Cleiton Silva!#FCGBFC #HeroISL #LetsFootball pic.twitter.com/n4t3C0Kxov
— Indian Super League (@IndSuperLeague) November 22, 2020
ബ്രസീലിയന്‍ മുന്നേറ്റ താരം ക്ലിറ്റണ്‍ സില്‍വയാണ് ബംഗളൂരുവിനായി വല കുലുക്കിയത്. ഐഎസ്എല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോളടിക്കാനായതിന്‍റെ ആവേശത്തിലാണ് സില്‍വ. ആദ്യ പകുതിയിലെ 27ാം മിനിട്ടില്‍ ഹെഡറിലൂടെയാണ് സില്‍വ ലീഡ് നേടിയത്. തായ് ഫുട്‌ബോള്‍ ലീഗില്‍ നിന്നുമാണ് സില്‍വ സീസണില്‍ ബംഗളൂരു എഫ്‌സിയുടെ ഭാഗമായത്.
കിക്കോഫിന് ശേഷം സുനില്‍ ഛേത്രിയുടെ നേതൃത്വത്തില്‍ ബംഗളൂരു ഗോവയുടെ ഗോള്‍മുഖത്ത് ആക്രമിച്ച് കളിക്കുകയായിരുന്നു. ബംഗളൂരുവിന്‍റെ പല ശ്രമങ്ങളും ഗോവയുടെ ഗോള്‍ കീപ്പര്‍ മുഹമ്മദ് നവാസ് തടുത്തിടുകയായിരുന്നു.
സീസണില്‍ ഉടനീളം മികച്ച പ്രകടനം കാഴ്‌ചവെച്ചിട്ടും കിരീടം അകന്ന് നില്‍ക്കുന്നവരെന്ന പേരുദോഷം മാറ്റാന്‍ ഉറച്ചാണ് ഗോവ ഏഴാം സീസണ് ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലില്‍ ഏറ്റ തോല്‍വിയുടെ ക്ഷീണം മാറ്റുകയാണ് ബംഗളൂരുവിന്‍റെ നീക്കം. വിദേശ കരുത്തിന് പുറമേ മലയാളി താരം ആഷിഖ് കരുണിയന്‍ ടീമിന്‍റെ ഭാഗമാണ്.