പനാജി: ഐഎസ്‌എല്ലില്‍ ഇന്ന് ബംഗളൂരു എഫ്‌സി, ഹൈദരാബാദ് എഫ്‌സി പോരാട്ടം. ഗോവയിലെ ഫെത്തോര്‍ഡാ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. സീസണിലെ ആദ്യ ജയം തേടിയാണ് ബംഗളൂരു ഇറങ്ങുന്നത്. ഒഡീഷയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ഹൈദരാബാദ് എത്തുന്നത്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഒരു തവണ ബംഗളൂരു ജയിച്ചു. മറ്റൊരു മത്സരം സമനിലയില്‍ പിരിഞ്ഞു.
-
🙌 Predict tonight's score correctly and stand a chance to win exclusive goodies from @Ugsportsindia!
— Hyderabad FC (@HydFCOfficial) November 28, 2020 " class="align-text-top noRightClick twitterSection" data="
Quote this tweet with your prediction of tonight's score using #HarKadamNayaDum to participate. Entries close at 7:30 PM IST.#PredictToWin #BFCHFC #HyderabadFC 🟡⚫ pic.twitter.com/kYMAwDpCbb
">🙌 Predict tonight's score correctly and stand a chance to win exclusive goodies from @Ugsportsindia!
— Hyderabad FC (@HydFCOfficial) November 28, 2020
Quote this tweet with your prediction of tonight's score using #HarKadamNayaDum to participate. Entries close at 7:30 PM IST.#PredictToWin #BFCHFC #HyderabadFC 🟡⚫ pic.twitter.com/kYMAwDpCbb🙌 Predict tonight's score correctly and stand a chance to win exclusive goodies from @Ugsportsindia!
— Hyderabad FC (@HydFCOfficial) November 28, 2020
Quote this tweet with your prediction of tonight's score using #HarKadamNayaDum to participate. Entries close at 7:30 PM IST.#PredictToWin #BFCHFC #HyderabadFC 🟡⚫ pic.twitter.com/kYMAwDpCbb
ബംഗളൂരു എഫ്‌സി ഗോവക്ക് എതിരെ സമനില വഴങ്ങേണ്ടി വന്നതിന്‍റെ ക്ഷീണത്തിലാണ്. അതേസമയം ബംഗളൂരുവിന്‍റെ മുന്നേറ്റ നിര ഇതിനകം ശക്തമായി കഴിഞ്ഞു. ബ്രസീലിയന്‍ താരം ക്ലെയ്‌റ്റണ്‍ സില്‍വ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബംഗളൂരുവിന് വേണ്ടി വല കുലുക്കിയത് കാര്‍ലോസ് കുദ്രത്തിന് ആശ്വാസം പകരുന്നുണ്ട്. ആഷിക്ക് കരുണിയന്‍, ഉദ്ദണ്ഡ് സിങ് എന്നിവര്‍ ബംഗളൂരുവിന് വേണ്ടി, വരുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകന്‍. എറിക് പാര്‍ത്തലു, ഡിമാസ് ഡെല്‍ഗാഡോ എന്നിവര്‍ക്ക് കഴിഞ്ഞ മത്സരത്തില്‍ ബെഞ്ചിലായിരുന്നു സ്ഥാനം. ഇത്തവണ ഇരുവരെയും സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
-
While @bengalurufc target their first win of the #HeroISL 2020-21 season, @HydFCOfficial eye successive wins for the first time!
— Indian Super League (@IndSuperLeague) November 28, 2020 " class="align-text-top noRightClick twitterSection" data="
More in our #BFCHFC preview 👇#LetsFootballhttps://t.co/JmENozDZpp
">While @bengalurufc target their first win of the #HeroISL 2020-21 season, @HydFCOfficial eye successive wins for the first time!
— Indian Super League (@IndSuperLeague) November 28, 2020
More in our #BFCHFC preview 👇#LetsFootballhttps://t.co/JmENozDZppWhile @bengalurufc target their first win of the #HeroISL 2020-21 season, @HydFCOfficial eye successive wins for the first time!
— Indian Super League (@IndSuperLeague) November 28, 2020
More in our #BFCHFC preview 👇#LetsFootballhttps://t.co/JmENozDZpp
കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഐഎസ്‌എല്ലിന് എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച ഹൈദരാബാദിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുണ്ട്. ജാവോ വിക്‌ടര്‍, ആശിഷ് രാജ്, ആകാശ് മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ഹൈദരാബാദിന്‍റെ പ്രതിരോധം ശക്തമാണ്. ഒഡീഷക്ക് എതിരായ ആദ്യ മത്സരത്തില്‍ ഇത് അവര്‍ തെളിയിച്ചതാണ്. പകരക്കാരനായി ആദില്‍ ഖാനെ ഇറക്കിയത് ഹൈദരാബിന്‍റെ പ്രതിരോധം രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമാക്കി. ഹാലിചരണ്‍ നര്‍സാരി, നിഖില്‍ പൂജാരി എന്നിവര്‍ ഉള്‍പ്പെടെ ഹൈദരാബാദിന്‍റെ മധ്യനിരയും ശക്തമായ നിലയിലാണ്. മുന്നേറ്റത്തിന് അരിഡാനെ സാന്‍റയാണ് നേതൃത്വം നല്‍കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ സാന്‍റയാണ് ഹൈദരാബാദിനായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട് നെറ്റ് വര്‍ക്കിലും, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍, ജിയോ ടിവി എന്നിവയിലും തത്സമയം കാണാന്‍ സാധിക്കും.