ബംബോലി : ഇന്ത്യൻ സൂപ്പർ ലീഗിലെ(ISL) ആദ്യസ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്ക് സമനിലപ്പൂട്ടിട്ട് എസ്.സി ഈസ്റ്റ് ബംഗാൾ. ഇരു ടീമുകളും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനായി ആമിർ ഡെർവിസേവിച്ചും ഹൈദരാബാദിനായി ബർത്തലോമ്യു ഓഗ്‌ബെച്ചെയും ഗോളുകൾ നേടി. സമനിലയോടെ ഹൈദരാബാദ് പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
തുടക്കം മുതൽ ഹൈദരാബാദ് ആധിപത്യം കാട്ടിയ മത്സരത്തിൽ പക്ഷേ ആദ്യ ഗോൾ നേടിയത് ഈസ്റ്റ് ബംഗാൾ ആയിരുന്നു. 20-ാം മിനിട്ടിൽ ലഭിച്ച ഫ്രീകിക്ക് അനായാസം വലയിലാക്കി ആമിർ ഡെർവിസേവിച്ചാണ് ഹൈദരാബാദിനെ ഞെട്ടിച്ചത്. ഇതോടെ മറുപടി ഗോളിനായി ഹൈദരാബാദ് ആക്രമിച്ച് കളിക്കാൻ തുടങ്ങി.
-
FULL-TIME | #HFCSCEB@HydFCOfficial and @sc_eastbengal share the spoils in a tight game! 🤝🏻#HeroISL #LetsFootball pic.twitter.com/IEyUrrUS29
— Indian Super League (@IndSuperLeague) December 23, 2021 " class="align-text-top noRightClick twitterSection" data="
">FULL-TIME | #HFCSCEB@HydFCOfficial and @sc_eastbengal share the spoils in a tight game! 🤝🏻#HeroISL #LetsFootball pic.twitter.com/IEyUrrUS29
— Indian Super League (@IndSuperLeague) December 23, 2021FULL-TIME | #HFCSCEB@HydFCOfficial and @sc_eastbengal share the spoils in a tight game! 🤝🏻#HeroISL #LetsFootball pic.twitter.com/IEyUrrUS29
— Indian Super League (@IndSuperLeague) December 23, 2021
ALSO READ: Under 19 Asia Cup : ആദ്യ മത്സരത്തിൽ യുഎഇയെ തകർത്തെറിഞ്ഞ് ഇന്ത്യ ; 154 റണ്‍സിന്‍റെ കൂറ്റൻ ജയം
ഇതോടെ 35-ാം മിനിട്ടിൽ മറുപടി ഗോൾ നേടാൻ ഹൈദരാബാദിനായി. മികച്ചൊരു ഹെഡറിലൂടെ ബർത്തലോമ്യു ഓഗ്‌ബെച്ചെയാണ് ഹൈദരാബാദിനായി സമനില ഗോൾ നേടിയത്. ഇതോടെ 1-1 എന്ന സ്കോറിന് ആദ്യ പകുതി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും ഗോൾ നേടുന്നതിനായി കിണഞ്ഞു ശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടെ ഇരുവരും ഒട്ടനവധി അവസരങ്ങൾ സൃഷ്‌ടിച്ചുവെങ്കിലും ഒന്നും ഗോളുകളാക്കി മാറ്റാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു.