ETV Bharat / sports

ജെസൽ കാർനെയ്റോ നയിക്കും; പുതിയ സീസണിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്

31കാരനായ കാർനെയ്റോ കഴിഞ്ഞ സീസണില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു.

ISL 2021-22  ISL  Kerala Blasters FC  Jessel Carneiro  ജെസൽ കാർനെയ്റോ  കേരള ബ്ലാസ്‌റ്റേഴ്‌സ്  ഇന്ത്യൻ സൂപ്പർ ലീഗ്
ജെസൽ കാർനെയ്റോ നയിക്കും; പുതിയ സീസണിനൊരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്
author img

By

Published : Nov 14, 2021, 10:39 AM IST

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ടീം കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. പ്രതിരോധ താരം ജെസൽ കാർനെയ്റോയാണ് പുതിയ സീസണിൽ ടീമിനെ നയിക്കുക. ട്വിറ്ററിലൂടെയാണ് ക്ലബ്ബ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

31കാരനായ താരം കഴിഞ്ഞ സീസണില്‍ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു. സീസണില്‍ 16 മത്സരങ്ങളിൽ കളിച്ച ജെസൽ ഒമ്പത് തവണ ക്യാപ്റ്റന്റെ ആംബാൻഡ് ധരിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിനായി 34 മത്സരങ്ങളിൽ ജെസൽ ബൂട്ട് കെട്ടിയിട്ടുണ്ട്.

also read: കേരളക്കാരനായതിലും ഖേൽരത്‌ന പുരസ്കാര നേട്ടത്തിലും അഭിമാനം: പി.ആര്‍ ശ്രീജേഷ്

അതേസമയം നവംബര്‍ 19നാണ് ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുക. ഫത്തോർഡ സ്റ്റേഡിയത്തിൽ നടക്കുന്ന ഉത്‌ഘാനട മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെ മോഹൻ ബഗാനെ നേരിടും.

ബ്ലാസ്‌റ്റേഴ്‌സ് ടീം

ഗോൾകീപ്പർമാർ: പ്രഭ്‌സുഖൻ സിങ് ഗിൽ, മുഹീത് ഷാബിർ, ആൽബിനോ ഗോമസ്, സച്ചിൻ സുരേഷ്.

പ്രതിരോധ താരങ്ങൾ: ബിജോയ് വി, സന്ദീപ് സിങ്, നിഷു കുമാർ, അബ്ദുൾ ഹക്കു, ഹോർമിപം റുയിവ, എനെസ് സിപോവിച്ച്, മാർക്കോ ലെസ്‌കോവിച്ച്, ധെനെചന്ദ്ര മെയ്തെയ്, സഞ്ജീവ് സ്റ്റാലിൻ, ജെസ്സെൽ കാർനെയ്‌റോ.

മധ്യനിര താരങ്ങൾ: ജീക്‌സൺ സിങ്, ഹർമൻജോത് ഖബ്ര, പ്രശാന്ത്. കെ, ആയുഷ് അധികാരി, ഗിവ്‌സൺ സിങ്, ലാൽതതംഗ ഹൗൾറിങ്, വിൻസി ബരേറ്റോ, സഹൽ അബ്ദുൾ സമദ്, സെയ്ത്യാസെൻ സിങ്, രാഹുൽ കെ.പി, അഡ്രിയാൻ ലൂണ.

മുൻനിര താരങ്ങൾ: ചെഞ്ചോ ഗിൽറ്റ്‌ഷെൻ, ജോർജ് പെരേര ഡയസ്, അൽവാരോ വാസ്‌ക്വ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.