ETV Bharat / sports

ഇക്കാർഡിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ഇന്‍റർ മിലാൻ

ക്ലബ്ബുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് ടീം മാനേജ്മെന്‍റിന്‍റെ നടപടി. എന്നാൽ നായക സ്ഥാനത്തു നിന്ന് നീക്കിയ നടപടിയിൽ പ്രതിഷേധിച്ച് യൂറോപ്പ ലീഗിൽ കളിക്കില്ലെന്ന് ഇക്കാർഡി പരിശീലകനെ അറിയിച്ചു.

മൗറോ ഇക്കാർഡി
author img

By

Published : Feb 14, 2019, 11:49 AM IST

ഇറ്റാലിയൻ ക്ലബ്ബ് ഇന്‍റർ മിലാൻ മൗറോ ഇക്കാർഡിയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കി. ഗോൾകീപ്പർ സാമിർ ഹാൻഡനോവിച്ചാണ് പുതിയ നായകന്‍. ഇന്‍ററുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് ടീം മാനേജ്മെന്‍റിന്‍റെ ഈ നടപടി.

ക്ലബ്ബിന്‍റെ നടപടിയെ തുടർന്ന് രോഷാകുലനായ ഇക്കാർഡി യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ താൽപര്യമില്ലെന്ന് പരിശീലകൻ സ്പാലെറ്റിയെ അറിയിച്ചു. തുടർന്ന് യൂറോപ്പ ലീഗിനായുള്ള സ്ക്വാഡിൽ നിന്നും ഇക്കാർഡിയെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിച്ചത്.
undefined
എന്നാൽ താരത്തെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് ക്ലബിന്‍റെ നല്ലതിനു വേണ്ടി മാത്രമാണെന്നും ഇതിനെ മോശമായി എടുക്കേണ്ടതില്ലെന്നും പരിശീലകൻ സ്പാലെറ്റി പറഞ്ഞു‌. 2013 മുതൽ ഇന്‍ററിന്‍റെ താരമാണ് ഇക്കാർഡി. 208 മത്സരങ്ങളിൽ നിന്ന് 122 ഗോളും അർജന്‍റീനക്കാരൻ നേടിയിട്ടുണ്ട്.
undefined

ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവന്‍റസിനേക്കാൾ ഇരുപത് പോയിന്‍റ് പിന്നിലുള്ള ഇന്‍റർ മൂന്നാം സ്ഥാനത്താണിപ്പോൾ. നഗരവൈരികളായ എ.സി മിലാനേക്കാൾ അഞ്ച് പോയിന്‍റ് മുന്നിലാണ് എന്നത് മാത്രമാണ് ഇന്‍ററിന് ആശ്വസിക്കാനുള്ളത്.

Intro:Body:

ഇറ്റാലിയൻ ക്ലബ്ബ് ഇന്‍റർ മിലാൻ  മൗറോ ഇക്കാർഡിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി. ഗോൾകീപ്പർ സാമിർ ഹാൻഡനോവിച്ചാണ് പുതിയ നായകന്‍.

ഇന്‍ററുമായുള്ള കരാർ പുതുക്കാത്തതിനെ തുടർന്നാണ് ടീം മാനേജ്മെന്‍റിന്‍റെ ഈ നടപടി. ക്ലബ്ബിന്‍റെ നടപടിയെ തുടർന്ന് രോഷാകുലനായ ഇക്കാർഡി യൂറോപ്പാ ലീഗിൽ റാപിഡ് വിയെന്നെക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ താത്പര്യമില്ലെന്ന് പരിശീലകൻ സ്പാലെറ്റിയെ അറിയിച്ചു.

എന്നാൽ താരത്തെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റിയത് ക്ലബിന്റെ നല്ലതിനു വേണ്ടി മാത്രമാണ് എന്ന് സ്പാലെറ്റി പറഞ്ഞു‌. ഇതിനെ മോശമായി എടുക്കേണ്ട ആവശ്യമില്ലെന്നും പരിശീലകൻ അറിയിച്ചു. 2013 മുതൽ ഇന്‍ററിന്‍റെ താരമാണ് ഇക്കാർഡി. 208 മത്സരങ്ങളിൽ നിന്ന് 122 ഗോളും അർജന്‍റീനക്കാരൻ നേടിയിട്ടുണ്ട്. 

ലീഗിൽ ഒന്നാം സ്ഥാനത്തുള്ള യുവന്‍റസിനേക്കാൾ ഇരുപത് പോയിന്‍റ് പിന്നിലുള്ള ഇന്‍റർ മൂന്നാം സ്ഥാനത്താണിപ്പോൾ. നഗരവൈരികളായ എ.സി മിലാനേക്കാൾ അഞ്ച് പോയിന്‍റ് മുന്നിലാണ് എന്നത് മാത്രമാണ് ഇന്‍ററിന് ആശ്വസിക്കാനുള്ളത്.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.