മിലാന്‍ : സിമോൺ ഇൻസാഗിയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ച് ഇറ്റാലിയൻ ഫുട്‌ബോൾ ക്ലബ് ഇന്‍റർ മിലാന്‍. രണ്ട് വര്‍ഷത്തെ കരാറാണ് സിമോൺ ഇൻസാഗിയുമായി ഇന്‍റർ ഒപ്പുവച്ചിരിക്കുന്നത്. ഇന്‍ററിനെ സീരി എ കിരീടത്തിലേക്ക് എത്തിച്ച അന്‍റോണിയോ കോണ്ടെ ക്ലബ് വിട്ടതോടെയാണ് പകരക്കാനായി ഇൻസാഗിയെ ചുമതലയേൽപ്പിച്ചിരിക്കുന്നത്.
അഞ്ച് വര്‍ഷക്കാലമായി ഇറ്റാലിയന്‍ ക്ലബ് എസ്എസ് ലാസിയോയെ പരിശീലിപ്പിക്കുന്ന ഇൻസാഗിക്ക് കീഴിൽ ടീം രണ്ടുതവണ ഇറ്റാലിയൻ സൂപ്പർ കപ്പും ഒരുതവണ കോപ്പ ഇറ്റാലിയ കപ്പും നേടിയിട്ടുണ്ട്. അതേസമയം കൊവിഡ് സാഹചര്യത്തില്‍ വമ്പന്‍ താരങ്ങളെ ഒഴിവാക്കി ക്ലബ്ബിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള മാനേജ്മെന്‍റ് നീക്കത്തോടുള്ള ഏതിര്‍പ്പിനെ തുടര്‍ന്നാണ് കോണ്ടെ ക്ലബ് വിട്ടത്.
-
🚨 | ANNOUNCEMENT
— Inter 🏆🇮🇹 (@Inter_en) June 3, 2021 " class="align-text-top noRightClick twitterSection" data="
Simone Inzaghi is the new Inter head coach ⚫🔵
🔗 https://t.co/rAfw8ibA6f#WelcomeSimone #IMInter pic.twitter.com/fkGOOPCdyY
">🚨 | ANNOUNCEMENT
— Inter 🏆🇮🇹 (@Inter_en) June 3, 2021
Simone Inzaghi is the new Inter head coach ⚫🔵
🔗 https://t.co/rAfw8ibA6f#WelcomeSimone #IMInter pic.twitter.com/fkGOOPCdyY🚨 | ANNOUNCEMENT
— Inter 🏆🇮🇹 (@Inter_en) June 3, 2021
Simone Inzaghi is the new Inter head coach ⚫🔵
🔗 https://t.co/rAfw8ibA6f#WelcomeSimone #IMInter pic.twitter.com/fkGOOPCdyY
read more: ഇന്‍ററിന് തിരിച്ചടി,സ്ഥാനമൊഴിഞ്ഞ് 'ചാമ്പ്യന്‍ കോച്ച്' അന്‍റോണിയോ കോണ്ടെ
ക്ലബ്ബിന്‍റെ ശമ്പളച്ചിലവ് 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കാനാണ് മാനേജ്മെന്‍റ് പദ്ധതിയിട്ടിരുന്നത്. ഇതിനോടൊപ്പം താരങ്ങളെ വിറ്റ് 80 ദശലക്ഷം യൂറോ സമാഹരിക്കാനും നീക്കമുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിജയങ്ങള്‍ കണ്ടെത്തുന്ന ടീമിനെ ഇല്ലാതാക്കുന്നത് ശരിയല്ലെന്നായിരുന്നു കോണ്ടെയുടെ നിലപാട്.