ETV Bharat / sports

അണ്ടർ 15 സാഫ് കപ്പ് വനിതാ ഫുട്ബോളില്‍ മുത്തമിട്ട് ഇന്ത്യന്‍ ടീം - saff cup football news

ഇന്ത്യ കിരീടം നേടുന്നത് തുടർച്ചയായി രണ്ടാം തവണ. കഴിഞ്ഞ വർഷം ഭൂട്ടാനില്‍ നടന്ന മത്സരത്തിലും ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളികൾ

വനിതാ ഫുട്ബോൾ
author img

By

Published : Oct 16, 2019, 12:17 PM IST

തിമ്പു: ഭൂട്ടാനില്‍ നടന്ന അണ്ടർ 15 സാഫ് കപ്പ് വനിതാ ഫുട്ബോളില്‍ ബംഗ്ലാദേശിനെ പരാജയപെടുത്തി ഇന്ത്യക്ക് കിരീടം. ഗോൾരഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ പൈനാല്‍റ്റി ഷൂട്ട് ഔട്ടില്‍ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്. പൈനാല്‍റ്റി ഷൂട്ട് ഔട്ടില്‍ അഞ്ച് തവണയും ഇന്ത്യ ഗോൾ നേടിയപ്പോൾ ബംഗ്ലാദേശിന്‍റെ രണ്ട് ഷോട്ടുകൾ ഇന്ത്യയുടെ ഗോൾവല കാത്ത അദ്രിജാ സാർക്കേല്‍ ഫലപ്രദമായി തടഞ്ഞിട്ടു. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷില്‍ക്കി ദേവിയാണ് അഞ്ചാമത്തെ പൈനാല്‍റ്റി ക്വിക്ക് വലയിലെത്തിച്ചത്.
കളിയില്‍ ഉടനീളം ഇരു ടീമുകളും നിരവധി അവസരങ്ങൾ പാഴാക്കി. ബംഗ്ലാദേശിന്‍റെ സപ്നാ റാണിയുെട ഗോളടിക്കാനുള്ള ശ്രമം ഇന്ത്യയുടെ ഗോളി ഫലപ്രദമായി തടഞ്ഞു. കളിയുടെ തുടക്കത്തിലെ മുന്‍കൈനേടി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഇന്ത്യ. മധ്യനിരയില്‍ ഇന്ത്യയുടെ പ്രിയങ്കാ സുജീഷ് കടന്നാക്രമണം നടത്തിയപ്പോൾ വലത് വിങ്ങില്‍ അമീഷാ ബക്സ്ലയും മികച്ച പ്രകടനം പുറത്തെടുത്തു

രണ്ടാം പകുതിയില്‍ ഇന്ത്യയുടെ കോച്ച് അലക്സ് ആംബ്രോസ് വലത് വിങ്ങില്‍ അമീഷാ ബക്സ്ലയെ മാറ്റി സുനിതാ മുണ്ടയെ ഇറക്കിയെങ്കിലും ഗോൾ നേടാനായില്ല. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ കിരീടം നേടുന്നത്. കഴിഞ്ഞ വർഷം ഭൂട്ടാനില്‍ നടന്ന മത്സരത്തിലും ബംഗ്ലാദേശായിരുന്നു ഇന്ത്യയുടെ എതിരാളി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.