ETV Bharat / sports

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി - ഇഗോര്‍ സ്റ്റിമാച്ച്

ഓണ്‍ലൈനായി ചേര്‍ന്ന എഐഎഫ്എഫിന്‍റെ ടെക്നിക്കല്‍ കമ്മറ്റി യോഗത്തിലാണ് കരാര്‍ സംബന്ധിച്ച തീരുമാനമുണ്ടായത്.

Indian football  Igor Stimac  contract extension  ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം  ഇഗോര്‍ സ്റ്റിമാച്ച്  കരാര്‍ നീട്ടി
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ ഒരുവര്‍ഷത്തേക്ക് കൂടി നീട്ടി
author img

By

Published : Jul 20, 2021, 4:08 AM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്‍റെ കരാര്‍ കലാവധി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍(എഐഎഫ്എഫ്) ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. ഇതോടെ 2022 സെപ്റ്റംബര്‍ വരെ സ്റ്റിമാച്ച് ടീമിന്‍റെ പരിശീലകനായി തുടരും. 2023ലെ എഎഫ്സി ഏഷ്യന്‍ കപ്പിന്‍റെ പശ്ചാത്തലത്തിലാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്.

ഓണ്‍ലൈനായി ചേര്‍ന്ന എഐഎഫ്എഫിന്‍റെ ടെക്നിക്കല്‍ കമ്മറ്റി യോഗത്തിലാണ് കരാര്‍ സംബന്ധിച്ച തീരുമാനമുണ്ടായത്. ഇന്ത്യന്‍ ഫുട്‌ബോളിനെ മുന്നോട്ടു നയിക്കുന്നതിനായി വിശദമായ ഒരു ദീര്‍ഘകാല പദ്ധതി അവതരിപ്പിക്കാന്‍ സ്റ്റിമാക്കിനോട് ടെക്നിക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

also read: ബാലൺ ദ്യോറിന് യോഗ്യൻ മെസി തന്നെയെന്ന് റൊണാൾഡ് കോമാൻ

2019 മെയിലാണ് സ്റ്റിമാച്ച് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനായെത്തുന്നത്. നേരത്തെ കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയില്‍ 2021 സെപ്റ്റംബര്‍ വരെ കാലാവധി നീട്ടിയിരുന്നു. അതേസമയം 2014 ബ്രസീല്‍ ലോകകപ്പില്‍ ക്രൊയേഷ്യയെ പരിശീലിപ്പിച്ചയാളാണ് ഇഗോര്‍ സ്റ്റിമാച്ച്‌.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.