കൊൽക്കത്ത: ഐ-ലീഗ് താൽകാലികമായി റദ്ദാക്ക് ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ. കുറഞ്ഞത് ആറ് ആഴ്‌ചത്തേക്കാണ് റദ്ദാക്കിയത്. മത്സരത്തിൽ പങ്കെടുക്കുന്ന ടീമംഗങ്ങൾക്കിടയിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
ഇതുവരെ 45 കളിക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഐ ലീഗ് ഭാരവാഹികൾ അടുത്ത മാസം ആദ്യം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തുടർനടപടികളിൽ തീരുമാനമുണ്ടാകും. കഴിഞ്ഞയാഴ്‌ച എട്ട് കളിക്കാർക്കും മൂന്ന് ഭാരവാഹികൾക്കും കൊവിഡ് സ്ഥിരീകരിച്ച ശേഷം ഒരാഴ്‌ചത്തേക്ക് ഐ ലീഗ് നിർത്തിവച്ചിരുന്നു.
റിയൽ കശ്‌മീർ എഫ്‌സിയിലെ അഞ്ച് കളിക്കാർക്കും മൂന്ന് ടീം സംഘാടകർക്കും, മുഹമ്മദൻ സ്‌പോർട്ടിങ്ങ്, ശ്രീനിധി ഡെക്കാൻ എഫ്‌സി, ഐസ്‌വാൾ എഫ്‌സി എന്നീ ടീമുകളിൽ നിന്നും ഓരോ കളിക്കാർക്ക് വീതമാണ് കഴിഞ്ഞയാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചത്.
കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ട്, കല്യാണിയിലെ കല്യാണി സ്റ്റേഡിയം, നൈഹാത്തിയിലെ നൈഹാത്തി സ്റ്റേഡിയം എന്നീ മൂന്ന് വേദികളിലായി 13 ടീമുകളാണ് ഈ വർഷത്തെ ഐ-ലീഗിൽ ഏറ്റുമുട്ടുന്നത്.
Also Read: മുംബൈ-ഗോവ ആഡംബര കപ്പലിലെ 66 യാത്രക്കാർക്ക് കൊവിഡ്