ETV Bharat / sports

സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ടീമുകൾ പിന്മാറുന്നു - മോഹൻ ബഗാൻ

ഐ ലീഗ് ടീമുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മതിയായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് പിന്മാറ്റം.

ഹീറോ സൂപ്പർ കപ്പ്
author img

By

Published : Mar 14, 2019, 2:44 PM IST

ഈ മാസം 15 ന് ആരംഭിക്കുന്ന ഹീറോ സൂപ്പർ കപ്പിൽ നിന്നുംഐ ലീഗ് ടീമുകൾ പിന്മാറുന്നു. ടൂർണമെന്‍റ് തുടങ്ങാൻ രണ്ട് ദിവസം മാത്രം ശേഷിക്കേയാണ് ടീമുകളുടെ പിന്മാറ്റം. ഗോകുലം കേരള ഉൾപ്പടെ ഏഴ് ടീമുകളാണ് സൂപ്പര്‍ കപ്പില്‍ നിന്ന് പിന്മാറുന്നത്. ഐ ലീഗ് ടീമുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മതിയായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.

സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിന‍ർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണെന്നാണ് റിപ്പോർട്ടുകൾ. ഐ ലീഗ് ക്ലബ്ബുകളായ റിയൽ കശ്മീർ, ഷില്ലോംഗ് ലജോംഗ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നിവർ മാത്രമാണ് സൂപ്പർ കപ്പിൽ കളിക്കുക. വെള്ളിയാഴ്ച്ച മുതൽ ഏപ്രിൽ 13 വരെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കേണ്ടത്. ഐ ലീഗിലെയും ഐഎസ് എല്ലിലെയും ടീമുകളാണ് സൂപ്പർ കപ്പിൽ കളിക്കേണ്ടത്.

Intro:Body:

സൂപ്പർ കപ്പിന് രണ്ടുദിവസം മാത്രം ശേഷിക്കേ ഐലീഗ് ടീമുകൾ ടൂർണമെന്റിൽ നിന്ന് പിൻമാറുന്നു. ഗോകുലം കേരള ഉൾപ്പടെ ഏഴ് ടീമുകളാണ് സൂപ്പര്‍ കപ്പില്‍ നിന്ന് പിൻമാറുന്നത്. ഐ ലീഗ് ടീമുകൾക്ക് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മതിയായ പരിഗണന നൽകുന്നില്ലെന്ന് ആരോപിച്ചാണ് നടപടി.

സൂപ്പർ കപ്പിൽ നിന്ന് പിൻമാറുകയാണെന്ന് മിന‍ർവ പഞ്ചാബും മോഹൻ ബഗാനും ഫുട്ബോൾ ഫെഡറേഷനെ അറിയിച്ചു. മറ്റ് അഞ്ച് ടീമുകളും ഇതേ നിലപാടിലാണ്. ഐ ലീഗ് ക്ലബുകളായ റിയൽ കശ്മീർ, ഷില്ലോംഗ് ലജോംഗ്, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ് എന്നിവർ മാത്രമാണ് സൂപ്പർ കപ്പിൽ കളിക്കുക.

വെള്ളിയാഴ്ച മുതൽ ഏപ്രിൽ 13 വരെ ഭുവനേശ്വറിലാണ് സൂപ്പർ കപ്പ് നടക്കേണ്ടത്. ഐ ലീഗിലെയും ഐ എസ് എല്ലിലെയും ടീമുകളാണ് സൂപ്പർ കപ്പിൽ കളിക്കേണ്ടത്.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.