ന്യൂഡൽഹി : ഹീറോ സൂപ്പര്‍ കപ്പ് ബഹിഷ്കരിച്ച ഐ ലീഗ് ക്ലബ്ബുകള്‍ക്ക് എതിരായ എഐഎഫ്എഫിന്‍റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഐ ലീഗ് ക്ലബ്ബുകള്‍ തയ്യാറാകുന്നു. പിഴ വര്‍ധിപ്പിച്ചതിനെതിരെയാണ് നിയമ നടപടിയിലേക്ക് ഐ ലീഗ് ക്ലബ്ബുകള്‍ നീങ്ങുന്നത്. സൂപ്പര്‍ കപ്പ് ബഹിഷ്കരിച്ച ടീമികൾക്കെതിരെ ആദ്യം 10 ലക്ഷം രൂപ പിഴ എഐഎഫ്എഫ് ചുമത്തിയിരുന്നു. എന്നാൽ പിന്നീട് പിഴ 27 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതാണ് ഐലീഗ് ക്ലബ്ബുകളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗോകുലം കേരള എഫ്സി, ഐസാള്‍ എഫ്സി, മിനേര്‍വ പഞ്ചാബ്, നേരോക, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകളാണ് പിഴ അടക്കേണ്ടത്. ടൂര്‍ണമെന്‍റില്‍ പേരോ ടീമോ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മോഹന്‍ ബഗാനെതിരെ നടപടി ഉണ്ടായില്ല. റിയല്‍ കാശ്മീര്‍, ചെന്നൈ സിറ്റി, ഇന്ത്യന്‍ ആരോസ് എന്നീ ഐലീഗ് ക്ലബുകള്‍ മാത്രമായിരുന്നു സൂപ്പര്‍ കപ്പില്‍ പങ്കെടുത്തത്.
എഐഎഫ്എഫിനെതിരെ നിയമ നടപടിക്കൊരുങ്ങി ഐ ലീഗ് ക്ലബ്ബുകൾ - എഐഎഫ്എഫ്
27 ലക്ഷം രൂപയായി പിഴ വര്‍ധിപ്പിച്ചതാണ് ഐലീഗ് ക്ലബ്ബുകൾ നിയമ നടപടി സ്വീകരിക്കാൻ കാരണമായത്
ന്യൂഡൽഹി : ഹീറോ സൂപ്പര്‍ കപ്പ് ബഹിഷ്കരിച്ച ഐ ലീഗ് ക്ലബ്ബുകള്‍ക്ക് എതിരായ എഐഎഫ്എഫിന്‍റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാന്‍ ഐ ലീഗ് ക്ലബ്ബുകള്‍ തയ്യാറാകുന്നു. പിഴ വര്‍ധിപ്പിച്ചതിനെതിരെയാണ് നിയമ നടപടിയിലേക്ക് ഐ ലീഗ് ക്ലബ്ബുകള്‍ നീങ്ങുന്നത്. സൂപ്പര്‍ കപ്പ് ബഹിഷ്കരിച്ച ടീമികൾക്കെതിരെ ആദ്യം 10 ലക്ഷം രൂപ പിഴ എഐഎഫ്എഫ് ചുമത്തിയിരുന്നു. എന്നാൽ പിന്നീട് പിഴ 27 ലക്ഷം രൂപയായി വര്‍ധിപ്പിച്ചതാണ് ഐലീഗ് ക്ലബ്ബുകളെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗോകുലം കേരള എഫ്സി, ഐസാള്‍ എഫ്സി, മിനേര്‍വ പഞ്ചാബ്, നേരോക, ചര്‍ച്ചില്‍ ബ്രദേഴ്സ്, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബ്ബുകളാണ് പിഴ അടക്കേണ്ടത്. ടൂര്‍ണമെന്‍റില്‍ പേരോ ടീമോ രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ മോഹന്‍ ബഗാനെതിരെ നടപടി ഉണ്ടായില്ല. റിയല്‍ കാശ്മീര്‍, ചെന്നൈ സിറ്റി, ഇന്ത്യന്‍ ആരോസ് എന്നീ ഐലീഗ് ക്ലബുകള്‍ മാത്രമായിരുന്നു സൂപ്പര്‍ കപ്പില്‍ പങ്കെടുത്തത്.
sports
Conclusion: