ഐ ലീഗിൽ ഒരു മത്സരം ബാക്കി നിൽക്കെ കിരീടം ഉയര്‍ത്താമെന്ന ചെന്നൈ സിറ്റിയുടെ മോഹത്തിന് തിരിച്ചടി നല്‍കി ചര്‍ച്ചില്‍ ബ്രദേഴ്‌സ്. ഇന്നലെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ചര്‍ച്ചില്‍ ചെന്നൈയെ പരാജയപ്പെടുത്തി. ഇതോടെ അവസാന മത്സരം കഴിയാതെ ലീഗ് ചാമ്പ്യന്മാർ ആരാകുമെന്ന് വ്യക്തമല്ല.
കിരീടം നേടാനുറപ്പിച്ച് ഇറങ്ങിയ ചെന്നൈക്ക് വില്ലിസ് പ്ലാസയുടെ ഇരട്ടഗോളുകളാണ് വില്ലനായത്. ആദ്യ പകുതിയുടെ 29-ാം മിനിറ്റിൽ സാന്‍ഡ്രോ റോഡ്രിഗസിലൂടെ ചെന്നൈ ലീഡു നേടി. എന്നാൽ 38-ാം മിനിറ്റിൽ വില്ലിസ് പ്ലാസ ചെന്നൈക്ക് ഒപ്പമെത്തുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ക്രിസ് റെമിയിലൂടെ ചർച്ചിൽ മുന്നിലെത്തി. എന്നാൽ കിരീട പ്രതീക്ഷ നൽകി 69-ാം മിനിറ്റിൽ പെഡ്രോ മാന്‍സിയിലൂടെ ചെന്നൈ വീണ്ടും ഒപ്പമെത്തി. ഒരു മിനിറ്റിനുള്ളിൽ ചെന്നൈയുടെ കിരീട മോഹങ്ങൾക്ക് തിരിച്ചടി നൽകി 70-ാം മിനിറ്റിൽ പ്ലാസ മത്സരം ചർച്ചിലിന്‍റെ കൈകളിലാക്കുകയായിരുന്നു.
Plaza’s brace keeps 🏆race alive further
— Hero I-League (@ILeagueOfficial) March 1, 2019 " class="align-text-top noRightClick twitterSection" data="
Read more👉https://t.co/WCwgcc9xI5#CBCCFC #HeroILeague #ILeagueIConquer pic.twitter.com/IRpTS4FAPj
">Plaza’s brace keeps 🏆race alive further
— Hero I-League (@ILeagueOfficial) March 1, 2019
Read more👉https://t.co/WCwgcc9xI5#CBCCFC #HeroILeague #ILeagueIConquer pic.twitter.com/IRpTS4FAPjPlaza’s brace keeps 🏆race alive further
— Hero I-League (@ILeagueOfficial) March 1, 2019
Read more👉https://t.co/WCwgcc9xI5#CBCCFC #HeroILeague #ILeagueIConquer pic.twitter.com/IRpTS4FAPj
ജയത്തോടെ 19 മത്സരങ്ങളില്‍ നിന്നും 34 പോയിന്റുമായി ചര്‍ച്ചില്‍ മൂന്നാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ മിനര്‍വ പഞ്ചാബിനെതിരെ ചൈന്നക്ക് ജയമോ സമനിലയോ അനിവാര്യമാണ്. രണ്ടാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാള്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മികച്ച ഗോള്‍ ശരാശരിയോടെ ജയിക്കുകയും ചെന്നൈ അവസാന മത്സരത്തിൽ തോല്‍ക്കുകയും ചെയ്താല്‍ ഈസ്റ്റ് ബംഗാള്‍ കിരീടം നേടും. 19 കളികളിൽ നിന്ന് ചെന്നൈക്ക് 40 പോയിന്റും, 18 മത്സരങ്ങളില്‍ നിന്നും ഈസ്റ്റ് ബംഗാളിന് 36 പോയിന്റുമാണുള്ളത്.