ETV Bharat / sports

'ശരിക്കും പ്രധാന കളിക്കാരനായി'; സ്മിത്ത് റോവിനെ അഭിനന്ദിച്ച് ആർറ്റെറ്റ - മൈക്കൽ ആർറ്റെറ്റ

ആസ്റ്റൺ വില്ലയ്‌ക്കെതിരായ മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന സ്മിത്ത് റോവ് ഗോളടിക്കുകയും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തിരുന്നു

Mikel Arteta  Arsenal  Emile Smith Rowe  Premier League  Aston Villa  എമിൽ സ്മിത്ത് റോവ്  ആഴ്‌സണല്‍ കോച്ച് മൈക്കൽ ആർറ്റെറ്റ  ആഴ്‌സണല്‍  മൈക്കൽ ആർറ്റെറ്റ  ആസ്റ്റൺ വില്ല
'ശരിക്കും പ്രധാന കളിക്കാരനായി'; സ്മിത്ത് റോവിനെ അഭിനന്ദിച്ച് ആർറ്റെറ്റ
author img

By

Published : Oct 23, 2021, 11:23 AM IST

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആസ്റ്റൺ വില്ലയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ മിഡ്‌ഫീല്‍ഡര്‍ എമിൽ സ്മിത്ത് റോവിനെ അഭിനന്ദിച്ച് ആഴ്‌സണല്‍ കോച്ച് മൈക്കൽ ആർറ്റെറ്റ. മത്സരത്തില്‍ ഫോമിലേക്കുയര്‍ന്ന സ്മിത്ത് റോവ് ഗോളടിക്കുകയും ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തിരുന്നു.

സ്മിത്ത് റോവ് ശരിക്കും ടീമിലെ പ്രധന കളിക്കാരനായി. താരത്തിന്‍റെ പ്രകടനത്തില്‍ സന്തോഷമുണ്ടെന്നും മത്സരത്തില്‍ കൂടുതല്‍ ഗോളുകള്‍ കണ്ടെത്താന്‍ സ്മിത്ത് റോവിന് കഴിയുമായിരുന്നെന്നും അര്‍റ്റെറ്റ പറഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചത്.

കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സ്മിത്ത് റോവാണ്. തോമസ് പാര്‍ടെയും പിയറി-എമെറിക്കുമാണ് ആഴ്‌സണിന്‍റെ മറ്റ് സ്കോറര്‍മാര്‍. ജേക്കബ് റാംസിയാണ് വില്ലയ്‌ക്കായി ആശ്വാസ ഗോള്‍ നേടിയത്. വിജയത്തോടെ പോയിന്‍റെ ടേബിളില്‍ ഒമ്പതാം സ്ഥാനത്തെത്താന്‍ ആഴ്‌സണലിനായി.

also read: ഒപ്പിട്ട ജഴ്‌സി സമ്മാനിച്ച് മെസി ; താരം വിജയങ്ങളില്‍ അഹങ്കരിക്കാത്തയാളെന്ന് പോപ്പ്

ഒമ്പത് മത്സരങ്ങളില്‍ നാല് വിജയമടക്കം 14 പോയിന്‍റാണ് ആഴ്‌സണലിനുള്ളത്. ഒമ്പതില്‍ അഞ്ചും തോറ്റ ആസ്റ്റണ്‍ വില്ല 13ാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ ആറ് വിജയങ്ങളുള്ള ചെല്‍സിയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. 19 പോയിന്‍റാണ് ചെല്‍സിക്കുള്ളത്. 18 പോയിന്‍റുള്ള ലിവര്‍പൂളാണ് രണ്ടാമത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.