ബര്‍ലിന്‍: യൂറോ കപ്പിന് പിന്നാലെ ജര്‍മനിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കാനുള്ള കരാറില്‍ ഹാൻസി ഫ്ലിക് ഒപ്പുവച്ചു. സ്ഥാനമൊഴിയുന്ന ജോക്കിം ലോയ്ക്ക് പകരമാണ് ബയേണ്‍ മ്യൂണിക്കിന്‍റെ പരിശീലകന്‍ കൂടിയായ ഹാന്‍സി ഫ്ലിക് ജര്‍മനിക്കൊപ്പം ചേരുന്നത്. 2024ലെ യൂറോ കപ്പ് വരെയാണ് കരാർ കാലാവധി.
also read: യൂറോ കപ്പ്: സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു; റാമോസ് പുറത്ത്
'ദേശീയ ടീമിന്‍റെ പരിശീലകനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ സന്തോഷവാനാണ്. ടീമിലെ താരങ്ങള്‍ പ്രത്യേകിച്ച് യുവ താരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നവരാണെന്നും അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെ'ന്നും ഫ്ലിക് പറഞ്ഞു. 2014ല്‍ ജോക്കിം ലോയ്ക്ക് കീഴില്‍ ജര്‍മനിയുടെ സഹ പരിശീലകനായിരുന്ന ഹാന്‍സി ഫ്ലിക് ബുണ്ടസ് ലിഗ ഉള്‍പ്പെടെ 2019-20 സീസണില്‍ ബയേണിന് ആറ് കിരീടങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്.
also read: ബുണ്ടസ് ലിഗയില്‍ ഒമ്പതാം തവണയും ബയേണ്‍ ; ഓഗ്‌സ്ബര്‍ഗിനെതിരെ ആധികാരിക ജയം
അതേസമയം നീണ്ട 16 വര്‍ഷത്തിന് ശേഷമാണ് ജോക്കിം ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുന്നത്. 2022 വരെയാണ് 61 കാരനുമായുള്ള കരാര്‍ കാലാവധി. യുര്‍ഗന്‍ ക്ലിന്‍സ്മാനില്‍ നിന്നാണ് 2006ല്‍ ജോക്കിം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. വ്യക്തി പരമായ കാരണങ്ങളാല്‍ കരാര്‍ നീട്ടുന്നില്ലെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.