ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എവര്‍ടണ്‍. ലീഗിലെ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ എവര്‍ടണ്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 14 മത്സരങ്ങളില്‍ നിന്നും എട്ട് ജയം ഉള്‍പ്പെടെ 26 പോയിന്‍റാണ് കാര്‍ലോ ആഞ്ചലോട്ടിയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്. പരിശീലക സ്ഥാനം ഏറ്റെടുത്ത് ഒരു വര്‍ഷം തികയുന്ന അവസരത്തില്‍ എവര്‍ടണ്‍ ലീഗില്‍ വലിയ കുതിപ്പാണ് നടത്തിയിരിക്കുന്നത്.
ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളുകളും. 45ാം മിനിട്ടില്‍ യെറി മിനായിലൂടെ ഗോളിലൂടെയാണ് എവര്‍ടണ്‍ ജയം സ്വന്തമാക്കിയത്. 22ാം മിനിട്ടില്‍ റോബ് ഹോള്‍ഡിങ്ങിന്‍റെ ഓണ്‍ ഗോളിലൂടെ എവര്‍ടണ്‍ ആദ്യ ലീഡ് സ്വന്തമാക്കി. എവര്‍ടണിന്‍റെ മുന്നേറ്റ താരം ക്ലാവര്‍ട്ട് ലെവിന്‍റെ കാലില്‍ തട്ടിയെത്തിയ പന്ത് അബദ്ധത്തില്‍ ആഴ്‌സണലിന്‍റെ പ്രതിരോധ താരം ഹോള്‍ഡിങ് വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ 35ാം മിനിട്ടില്‍ നിക്കോളാസ് പെപ്പെ ആഴ്‌സണലിനായി ആശ്വാസ ഗോള്‍ കണ്ടെത്തി. രണ്ടാം പകുതിയില്‍ പ്രതിരോധ താരം ഡേവിഡ് ലൂയിസിന് മത്സരം സമനിലയിലാക്കാന്‍ അവസരം ലഭിച്ചെങ്കിലും പന്ത് പോസ്റ്റില്‍ തട്ടി പുറത്തേക്ക് പോയി.
-
FT. RESULT. ✊
— Everton (@Everton) December 19, 2020 " class="align-text-top noRightClick twitterSection" data="
🔵 2-1 🔴 #EVEARS pic.twitter.com/oKYZwOFvaz
">FT. RESULT. ✊
— Everton (@Everton) December 19, 2020
🔵 2-1 🔴 #EVEARS pic.twitter.com/oKYZwOFvazFT. RESULT. ✊
— Everton (@Everton) December 19, 2020
🔵 2-1 🔴 #EVEARS pic.twitter.com/oKYZwOFvaz
നായകന്‍ ഒബുമയാങ്ങിന്‍റെ അഭാവം പ്രകടമായ മത്സരമായിരുന്നു ഗണ്ണേഴ്‌സിന്‍റേത്. പരിക്കിനെ തുടര്‍ന്നാണ് ഒബുമയാങ്ങിന് മത്സരം നഷ്‌ടമായത്. ലീഗില്‍ തുടര്‍ച്ചയായി ഏഴാം മത്സരത്തിലും ജയം കണ്ടെത്താന്‍ സാധിക്കാത്ത ഗണ്ണേഴ്‌സ് പോയിന്‍റ് പട്ടികയില്‍ 15ാം സ്ഥാനത്താണ്. 14 മത്സരങ്ങളില്‍ നിന്നും നാല് ജയം മാത്രമുള്ള മൈക്കള്‍ അട്ടേരയുടെ ശിഷ്യന്‍മാര്‍ക്ക് 14 പോയിന്‍റ് മാത്രമാണുള്ളത്.