ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഇംഗ്ലീഷ് മുന്നേറ്റ താരം മേസണ്‍ ഗ്രീന്‍വുഡ് ഇനി ഓള്‍ഡ് ട്രാഫോഡിലെ ഇതിഹാസ താരത്തിന്‍റെ ജേഴ്‌സിയില്‍ പന്ത് തട്ടും. 26 വര്‍ഷത്തോളം യുണൈറ്റഡിന്‍റെ ഇതിഹാസ താരം റയാന്‍ ഗിഗ്ഗ്സ് കളിച്ച 11ാം നമ്പര്‍ ജേഴ്‌സിയാണ് മാന്‍ യു ഗ്രീന്‍വുഡിന് സമ്മാനിച്ചിരിക്കുന്നത്. 14ാം വയസില്‍ ഓള്‍ഡ് ട്രാഫോഡില്‍ എത്തിയ ഗിഗ്ഗ്സ് കരിയര്‍ മുഴുവന്‍ കളിച്ചു തീര്‍ത്തത് യുണൈറ്റഡിന് വേണ്ടിയാണ്. ഈ കാലയളവില്‍ 35 കിരീടങ്ങളും ഗിഗ്ഗ്സ് സ്വന്തം പേരില്‍ കുറിച്ചു. അലക്‌സ് ഫര്‍ഗൂസണ്‍ കളിപഠിപ്പിച്ച സുവര്‍ണ കാലത്ത് യുണൈറ്റഡിന്‍റെ മുന്നണി പോരാളിയായിരുന്നു ഗിഗ്ഗ്സ്. ബെക്കാമും നിസ്റ്റള്‍ റോയും റോണോയുമെല്ലാം പുതിയ കൂടാരങ്ങള്‍ തേടി പോയപ്പോഴും ഗിഗ്ഗ്സ് ഓള്‍ഡ് ട്രാഫോഡ് വിട്ടിരുന്നില്ല.
-
It's time to 𝗟𝗘𝗩𝗘𝗟 𝗨𝗣 🔥@MasonGreenwood: 2️⃣6️⃣ > 1️⃣1️⃣@BranWilliams: 5️⃣3️⃣ > 3️⃣3️⃣#MUFC pic.twitter.com/AZ9jGcbFLq
— Manchester United (@ManUtd) September 4, 2020 " class="align-text-top noRightClick twitterSection" data="
">It's time to 𝗟𝗘𝗩𝗘𝗟 𝗨𝗣 🔥@MasonGreenwood: 2️⃣6️⃣ > 1️⃣1️⃣@BranWilliams: 5️⃣3️⃣ > 3️⃣3️⃣#MUFC pic.twitter.com/AZ9jGcbFLq
— Manchester United (@ManUtd) September 4, 2020It's time to 𝗟𝗘𝗩𝗘𝗟 𝗨𝗣 🔥@MasonGreenwood: 2️⃣6️⃣ > 1️⃣1️⃣@BranWilliams: 5️⃣3️⃣ > 3️⃣3️⃣#MUFC pic.twitter.com/AZ9jGcbFLq
— Manchester United (@ManUtd) September 4, 2020
ഇതേവരെ 26ാം നമ്പര്‍ ജേഴ്‌സിസിയിലാണ് ഗ്രീന്‍വുഡ് കളിച്ചത്. ഓള്‍ഡ് ട്രാഫോഡില്‍ പന്ത് തട്ടി വളര്‍ന്ന ഗ്രീന്‍വുഡ് 2018 മുതലാണ് യുണൈറ്റഡിന്‍റെ സീനിയര്‍ ടീമില്‍ ഇടം നേടുന്നത്. കഴിഞ്ഞ സീസണില്‍ പരിശീലകന്‍ സോള്‍ഷെയറിന് കീഴില്‍ 17 ഗോളുകളാണ് ഈ ഇംഗ്ലീഷ് താരം അടിച്ചുകൂട്ടിയത്. പ്രീമിയര്‍ ലീഗില്‍ മാത്രം കഴിഞ്ഞ സീസണില്‍ 10 ഗോളുകളാണ് ഈ മുന്നേറ്റ താരത്തിന്‍റെ പേരിലുള്ളത്. അടുത്ത സീസണിലും ഗ്രീന്‍വുഡിന് മാന്‍യുവിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായക സ്ഥാനമുണ്ടാകും. ഇതിനകം യുണൈറ്റഡിന്‍റെ മറ്റ് രണ്ട് മുന്നേറ്റ താരങ്ങളായ മാര്‍ഷ്യല്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയിലും റാഷ്‌ഫോര്‍ഡ് 10ാം നമ്പര്‍ ജേഴ്‌സിയിലും കളിച്ച് തുടങ്ങിക്കഴിഞ്ഞു. മറ്റൊരു താരം ബ്രാന്‍ വില്യംസ് 53ാം നമ്പര്‍ ജേഴ്‌സിയില്‍ നിന്നും 33ാം നമ്പര്‍ ജേഴ്‌സിയിലേക്കും മാറി.
അതേസമയം ഡേവിഡ് ബെക്കാം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ താരങ്ങള്‍ അണിഞ്ഞ ഏഴാം നമ്പര്‍ ജേഴ്‌സിക്ക് പുതിയ അവകാശികളെ കണ്ടെത്താന്‍ സോള്‍ഷെയര്‍ക്ക് സാധിച്ചിട്ടില്ല. ക്രിസ്റ്റ്യാനോക്ക് ശേഷം അഞ്ച് താരങ്ങള്‍ യുണൈറ്റഡിന്‍റെ ഏഴാം നമ്പര്‍ ജേഴ്‌സി സ്വന്തമാക്കിയെങ്കിലും ആര്‍ക്കും താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ഒരു കപ്പ് പോലും സ്വന്തമാക്കാന്‍ സാധിക്കാതെ മങ്ങിയ പ്രകടനമാണ് യുണൈറ്റഡ് കാഴ്‌ചവെച്ചത്. ഇതിനൊരു മാറ്റം വരുത്താന്‍ കൂടിയാകും ഇത്തവണ യുണൈറ്റഡിന്‍റെ ശ്രമം.