പനാജി: മുംബൈ സിറ്റി എഫ്‌സിക്കെതിരായ തകര്‍പ്പന്‍ ഐഎസ്‌എല്‍ പോരാട്ടത്തില്‍ സമനില പിടിച്ച് എഫ്‌സി ഗോവ. ജയമുറപ്പിച്ച് മുന്നേറിയ മുംബൈയെ അധികസമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഗോവ സമനിലില്‍ കുടുക്കുകയായിരുന്നു.പകരക്കാരനായി ഇറങ്ങിയ ഇഷാന്‍ പണ്ടിറ്റാണ്(90+6) ഗോവക്കായി സമനില ഗോള്‍ സ്വന്തമാക്കിയത്.
-
Awards Time | #MCFCFCG @MumbaiCityFC and @FCGoaOfficial share the club award after their exhilarating 3-3 draw in Bambolim. #HeroISL #LetsFootball pic.twitter.com/AXh8Eiad6L
— Indian Super League (@IndSuperLeague) February 8, 2021 " class="align-text-top noRightClick twitterSection" data="
">Awards Time | #MCFCFCG @MumbaiCityFC and @FCGoaOfficial share the club award after their exhilarating 3-3 draw in Bambolim. #HeroISL #LetsFootball pic.twitter.com/AXh8Eiad6L
— Indian Super League (@IndSuperLeague) February 8, 2021Awards Time | #MCFCFCG @MumbaiCityFC and @FCGoaOfficial share the club award after their exhilarating 3-3 draw in Bambolim. #HeroISL #LetsFootball pic.twitter.com/AXh8Eiad6L
— Indian Super League (@IndSuperLeague) February 8, 2021
ആദ്യപകുതയില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്ന മുംബൈക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് ഗോവ സമനില പിടിച്ചു. പിന്നാലെ നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡര്‍ റൗളിന്‍ ബൊര്‍ജസിലൂടെ മുംബൈ ലീഡ് നേടി. എന്നാല്‍ അതിന് ആറ് മിനുട്ടിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളൂ.
ആദ്യപകുതിയില്‍ ഹ്യൂഗോ ബൗമോസും(20), ആദം ലെ ഫ്രോണ്ടെയും(26) മുംബൈക്ക് വേണ്ടി ഗോളടിച്ചപ്പോള്‍ രണ്ടാം പകുതിയില്‍ ഗ്രാന്‍ മാര്‍ട്ടിന്‍സും(45), ഇഗോര്‍ അംഗുലോയും(51)ഉം ഗോവക്കായി വല കുലുക്കി.
മുബൈ അഞ്ചും ഗോവ നാലും തവണ ലക്ഷ്യത്തിലേക്ക് ഷോട്ടുതിര്‍ത്ത മത്സരത്തില്‍ ആറ് ഗോളുകളാണ് പിറന്നത്. പന്തടക്കത്തിന്‍റെയും പാസുകളുടെയും കാര്യത്തില്‍ മുന്നില്‍ നിന്ന ഗോവ ഷോട്ടുകളുടെ എണ്ണത്തില്‍ പിന്നോട്ട് പോയി. മുംബൈ 16ഉം ഗോവ 11ഉം ഷോട്ടുകളാണ് ഉതിര്‍ത്തത്.
മത്സരം സമനിലയിലായതോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ എഫ്‌സി ഗോവ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. പോയിന്‍റ് പട്ടികയില്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തിയ ഗോവക്ക് 16 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റാണുള്ളത്.