ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡും മാഞ്ചസ്റ്റര്‍ സിറ്റിയും ലെസ്റ്റര്‍ സിറ്റിയും ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ കരുത്തരാണ് ഇത്തവണ എഫ്‌എ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത സ്വന്തമാക്കിയത്. കരുത്തന്‍മാര്‍ അവസാന എട്ടിലെത്തിയതോടെ ക്വാര്‍ട്ടര്‍ പോരാട്ടം കനക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി രണ്ട് മത്സരങ്ങള്‍ കൂടിയാണ് ശേഷിക്കുന്നത്.
-
🗣🎙 "Guéhi outta nowhere!"#EmiratesFACup pic.twitter.com/xmnac8e3jN
— Emirates FA Cup (@EmiratesFACup) February 11, 2021 " class="align-text-top noRightClick twitterSection" data="
">🗣🎙 "Guéhi outta nowhere!"#EmiratesFACup pic.twitter.com/xmnac8e3jN
— Emirates FA Cup (@EmiratesFACup) February 11, 2021🗣🎙 "Guéhi outta nowhere!"#EmiratesFACup pic.twitter.com/xmnac8e3jN
— Emirates FA Cup (@EmiratesFACup) February 11, 2021
ഇന്ന് പുലര്‍ച്ചെ സ്വാന്‍സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌എ കപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. കെയില്‍ വാക്കര്‍, ഗബ്രിയേല്‍ ജീസസ്, റഹീം സ്റ്റര്‍ലിങ് എന്നിവര്‍ സിറ്റിക്ക് വേണ്ടി വല കുലുക്കിയ മത്സരത്തില്‍ സ്വാന്‍സിക്കായി മോര്‍ഗന്‍ വിറ്റാക്കര്‍ ആശ്വാസ ഗോള്‍ നേടി. മത്സരത്തില്‍ ഉടനീളം സിറ്റിക്കായിരുന്നു ആധിപത്യം. പരുക്കന്‍ കളിയുമായി മുന്നോട്ട് പോയ സ്വാന്‍സിക്ക് രണ്ട് മഞ്ഞ കാര്‍ഡ് ലഭിച്ചപ്പോള്‍ ഒരു മഞ്ഞ കാര്‍ഡ് പോലും സിറ്റിക്ക് ലഭിച്ചില്ല.
ടൂര്‍ണമെന്‍റില്‍ ഇന്ന് പുലര്‍ച്ചെ നടന്ന മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്രൈറ്റണെ പരാജയപ്പെടുത്തി. അധികസമയത്ത് കിലേച്ചി ഇഹനാച്ചോയാണ് ലെസ്റ്ററിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കിയത്. മധ്യനിര താരം ടിലെമാന്‍റെ അസിസ്റ്റിലൂടെയാണ് പകരക്കാരാനായെത്തിയ ഇഹനാച്ചോ പന്ത് വലയിലെത്തിച്ചത്.
മറ്റൊരു അഞ്ചാം റൗണ്ട് പോരാട്ടത്തില്‍ ബ്രിസ്റ്റോള്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഷെഫീല്‍ഡ് യുണൈറ്റഡും അവസാന എട്ടില്‍ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ പെനാല്‍ട്ടിയിലൂടെ ബില്ലി ഷാര്‍പ്പാണ് ഷെഫീല്‍ഡ് യുണൈറ്റഡിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്. 65-ാം മിനിട്ടില്‍ ബ്രിസ്റ്റോളിന്‍റെ ആല്‍ഫി മാവ്‌സണ്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതിന് പിന്നാലെയാണ് ഷെഫീല്‍ഡ് യുണൈറ്റഡിന്‍റെ ഗോള്‍ പിറന്നത്.
-
Thursday night - #UndertheLights 😍
— Emirates FA Cup (@EmiratesFACup) February 11, 2021 " class="align-text-top noRightClick twitterSection" data="
Watch the final two #EmiratesFACup fifth round fixtures LIVE!
Delivered by @Deliveroo 🍕🍔 pic.twitter.com/QxMyLqrY6w
">Thursday night - #UndertheLights 😍
— Emirates FA Cup (@EmiratesFACup) February 11, 2021
Watch the final two #EmiratesFACup fifth round fixtures LIVE!
Delivered by @Deliveroo 🍕🍔 pic.twitter.com/QxMyLqrY6wThursday night - #UndertheLights 😍
— Emirates FA Cup (@EmiratesFACup) February 11, 2021
Watch the final two #EmiratesFACup fifth round fixtures LIVE!
Delivered by @Deliveroo 🍕🍔 pic.twitter.com/QxMyLqrY6w
എവര്‍ടണ്‍ മറ്റൊരു പോരാട്ടത്തില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി. റിച്ചാര്‍ലിസണ്‍ ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിലെ അധികസമയത്ത് എവര്‍ടണ് വേണ്ടി ബെര്‍ണാഡാണ് വിജയ ഗോള്‍ സ്വന്തമാക്കിയത്. ഡൊമനിക് ലെവിന്‍, ഗില്‍ഫി സിഗുറോസണ്‍ എന്നിവരും എവര്‍ടണ് വേണ്ടി ഗോള്‍ സ്വന്തമാക്കി. മറുഭാഗത്ത് ടോട്ടന്‍ഹാമിന് വേണ്ടി ഡേവിന്‍സണ്‍ സാഞ്ചസ് ഇരട്ട ഗോള്‍ സ്വന്തമാക്കിയപ്പോള്‍ എറിക് ലാമേല, ഹാരി കെയിന്‍ എന്നിവരും വല കുലുക്കി.
എഫ്‌എ കപ്പിന്‍റെ അഞ്ചാം റൗണ്ടില്‍ രണ്ട് മത്സരങ്ങളാണിനി ബാക്കിയുള്ളത്. വോള്‍വ്‌സ് ഇന്ന് രാത്രി 11ന് ആരംഭിക്കുന്ന പോരാട്ടത്തില്‍ സതാംപ്‌റ്റണെ നേരിടുമ്പോള്‍ നാളെ പുലര്‍ച്ചെ 1.30ന് നടക്കുന്ന മത്സരത്തില്‍ ചെല്‍സിയുടെ എതിരാളികള്‍ ബേണ്‍സ്‌ലിയാണ്. പുതിയ പരിശീലകന്‍ തോമസ് ട്യുഷലിന് കീഴില്‍ ജയിച്ച് മുന്നേറുന്ന ചെല്‍സി ക്വാര്‍ട്ടര്‍ യോഗ്യത സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.