വില്ലാപാര്‍ക്ക്: ആസ്റ്റണ്‍ വില്ലയുടെ രണ്ടാംനിരയെ കശാപ്പ് ചെയ്‌ത് ലിവര്‍പൂള്‍. കൊവിഡ് ഭീതിയെ അതിജീവിച്ച് നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ട് മത്സരത്തില്‍ ആസ്റ്റണ്‍വില്ലയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ചെമ്പട പരാജയപ്പെടുത്തിയത്. വിങ്ങര്‍ സാദിയോ മാനെയടെ ഇരട്ട ഗോളുകളുടെ കരുത്തിലായിരുന്നു യുര്‍ഗന്‍ ക്ലോപ്പിന്‍റെ ശിഷ്യന്‍മാരുടെ ജയം.
-
A big second-half needed. #AVLLIV | #FACup
— Liverpool FC (@LFC) January 8, 2021 " class="align-text-top noRightClick twitterSection" data="
">A big second-half needed. #AVLLIV | #FACup
— Liverpool FC (@LFC) January 8, 2021A big second-half needed. #AVLLIV | #FACup
— Liverpool FC (@LFC) January 8, 2021
ആദ്യ പകുതിയിലെ നാലാം മിനിട്ടിലും രണ്ടാം പകുതിയിലെ 63ാം മിനിട്ടിലുമായിരുന്നു മാനെയുടെ ഗോളുകള്‍. 60ാം മിനിട്ടില്‍ ജോര്‍ജിന്യോ വിജിനാള്‍ഡവും 65ാം മിനിട്ടില്‍ മുഹമ്മദ് സാലയും ചെമ്പടക്കായി വല കുലുക്കി. 41ാം മിനിട്ടില്‍ ബാരിയാണ് ആസ്റ്റണ്‍ വില്ലക്കായി ആശ്വാസ ഗോള്‍ നേടിയത്.
ആസ്റ്റണ്‍ വില്ലയുടെ സീനിയര്‍ ടീം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐസൊലേഷനില്‍ പ്രവേശിച്ച സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ യൂത്ത് ടീമിനെയാണ് ക്ലബ് അധികൃതര്‍ ഇറക്കിയത്.