ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടന്‍ഹാമിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി എവര്‍ട്ടണ്‍. കാല്‍വെര്‍ട്ട് ലെവിന്‍ 55ാം മിനിട്ടിലാണ് എവര്‍ട്ടണിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ വെസ്റ്റ് ബ്രോമിനെ ഏകപക്ഷീയമായ മൂന്ന് ഗോളിന് ലസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി.
ടോട്ടനം ഈ മാസം 20ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ സതാംപ്‌റ്റണിനെ നേരിടം. 19ാം തീയതി നടക്കുന്ന അടുത്ത മത്സരത്തില്‍ വെസ്റ്റ് ബ്രോമാണ് എവര്‍ട്ടണിന്‍റെ എതിരാളികള്‍.