ലണ്ടന്‍: യൂറോപ്യന്‍ ചാമ്പ്യന്‍ പോരാട്ടത്തിന് പോര്‍ച്ചുഗലിലെ പോര്‍ട്ടോ ആതിഥേയത്വം വഹിക്കും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും കരുത്തരായ ചെല്‍സിയും തമ്മില്‍ ഈ മാസം 29നാണ് കിരീട പോര്. നേരത്തെ ഇസ്‌താംബുള്ളില്‍ വെച്ച് നടത്താനിരുന്ന ഇംഗ്ലീഷ് ഫൈനലാണ് കൊവിഡ് വിലക്കുകളുടെ പശ്ചാത്തലത്തില്‍ പോര്‍ട്ടോയിലേക്ക് മാറ്റിയത്. ഇംഗ്ലണ്ടിലെ വിംബ്ലിയില്‍ കലാശപ്പോര് നടത്താന്‍ യുവേഫ നടത്തിയ നീക്കം ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ കടുംപിടിത്തം കാരണം നടന്നില്ല.
-
The UEFA Champions League final between Man. City & Chelsea will be held at the Estádio do Dragão in Porto.#UCL | #UCLfinal pic.twitter.com/mYmewt1hqH
— UEFA Champions League (@ChampionsLeague) May 13, 2021 " class="align-text-top noRightClick twitterSection" data="
">The UEFA Champions League final between Man. City & Chelsea will be held at the Estádio do Dragão in Porto.#UCL | #UCLfinal pic.twitter.com/mYmewt1hqH
— UEFA Champions League (@ChampionsLeague) May 13, 2021The UEFA Champions League final between Man. City & Chelsea will be held at the Estádio do Dragão in Porto.#UCL | #UCLfinal pic.twitter.com/mYmewt1hqH
— UEFA Champions League (@ChampionsLeague) May 13, 2021
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ചാമ്പ്യന്‍സ് ലീഗിന്‍റെ ഫൈനല്‍ പോരാട്ടത്തിന് പോര്‍ച്ചുഗല്‍ ആതിഥേയത്വം വഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ ലിസ്‌ബണില്‍ നടന്ന കലാശപ്പോരില്‍ പിഎസ്‌ജിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് കപ്പുയര്‍ത്തി.
ഫൈനല്‍ പോരാട്ടത്തിന് ആരാധകരും
ഇംഗ്ലീഷ് ഫൈനലിന് മിഴിവേകാന്‍ ആരാധകരും ഗാലറിയില്‍ സ്ഥാനം പിടിക്കും. മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി ആരാധകരായ 12,000 പേര്‍ക്കെങ്കിലും ഫൈനല്‍ നേരില്‍ കാണാന്‍ അവസരം ലഭിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ല. ഗാലറിയിലേക്ക് പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം യുവേഫ അടുത്ത ദിവസങ്ങളില്‍ നിജപ്പെടുത്തും. കൂടുതല്‍ പേര്‍ക്ക് മത്സരം നേരില്‍ കാണാന്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.