മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്‌ബോളിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇന്ന് നിര്‍ണായക പോരാട്ടം. കൊവിഡ് 19നെ തുടര്‍ന്ന് പുനരാരംഭിക്കുന്ന യൂറോപ്പ ലീഗിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ഓസ്‌ട്രിയന്‍ ടീമായ ലാസ്‌കിനെ നേരിടും. വ്യാഴാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 12.30ന് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ നടക്കുന്ന മത്സരത്തില്‍ ജയം ഉറപ്പാക്കാനാകും യുണൈറ്റഡിന്‍റെ ശ്രമം.
-
It’s 𝗳𝗶𝗻𝗮𝗹𝗹𝘆 matchday again, let’s go! 💪🔴#MUFC #UEL
— Manchester United (@ManUtd) August 5, 2020 " class="align-text-top noRightClick twitterSection" data="
">It’s 𝗳𝗶𝗻𝗮𝗹𝗹𝘆 matchday again, let’s go! 💪🔴#MUFC #UEL
— Manchester United (@ManUtd) August 5, 2020It’s 𝗳𝗶𝗻𝗮𝗹𝗹𝘆 matchday again, let’s go! 💪🔴#MUFC #UEL
— Manchester United (@ManUtd) August 5, 2020
മത്സരത്തില്‍ ജയിച്ചാല്‍ യുണൈറ്റഡിന് യൂറോപ്പ ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കാനാകും. ലാസ്‌കിനെതിരായ പോരാട്ടം കനക്കുമെന്ന് ഇതിനകം യുണൈറ്റഡിന്‍റെ നായകന്‍ സോള്‍ഷെയര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. സീസണില്‍ ഒരു കിരീടമെങ്കിലും സ്വന്തമാക്കാനാണ് യുണൈറ്റഡിന്‍റെ ശ്രമം. ലാസ്‌കിനെതിരായ ആദ്യ പാദ മത്സരത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് യുണൈറ്റഡ് വിജയിച്ചിരുന്നു. തൊട്ടുമുമ്പത്തെ മത്സരത്തില്‍ യുണൈറ്റഡ് ലസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത യുണൈറ്റഡ് എഫ്‌എ കപ്പിന്‍റെ സെമി ഫൈനലില്‍ ചെല്‍സിയോട് പരാജയപ്പെട്ട് പുറത്താവുകയും ചെയ്‌തു. സീസണില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കിയത് മാത്രമാണ് യുണൈറ്റഡിനുള്ള ഏക ആശ്വാസം.