ആംസ്റ്റർഡാം : യൂറോ കപ്പില്‍ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നെതർലാൻഡും ഓസ്‌ട്രിയയും ഇന്ന് ഏറ്റുമുട്ടും. ആദ്യ മത്സരങ്ങൾ ജയിച്ച അത്മവിശ്വസത്തോടെയാണ് ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.ഇന്ത്യൻ സമയം വെള്ളിയാഴ്ച്ച പുലർച്ചെ 12:30നാണ് മത്സരം.
ആംസ്റ്റർഡാമിലെ യോഹാൻ ക്രാഫ് അരീനയിലെ മത്സരം ജയിച്ച് പ്രീക്വാർട്ടർ ഉറപ്പിക്കാനാകും ഇരുവരുടെയും ശ്രമം. കുഞ്ഞന്മാരായ മാസിഡോണിയയെ തോൽപ്പിച്ചപ്പോൾ യുറോകപ്പിലെ ഓസ്ട്രിയയുടെ ആദ്യ ജയം കൂടിയായിരുന്നു അത്.
ആദ്യ മത്സരത്തിൽ തങ്ങൾക്ക് വേണ്ടി ഗോളടിച്ച മാർക്കോ അർണട്ടോവിക്ക് മോശം പെരുമാറ്റത്തെ തുടർന്ന് പുറത്തായത് ഓസ്ട്രിയയെ കാര്യമായി തന്നെ ബാധിച്ചേക്കും. മാസിഡോണിയയെ തോൽപ്പിച്ചത് പോലെ ജയം അത്ര എളുപ്പാമാകില്ല നെതർലാൻഡിനെതിരെ ഇറങ്ങുബോൾ.
also read: മാനുവേൽ ലോക്കറ്റെല്ലി തിളങ്ങി; ഇറ്റലി പ്രീക്വാർട്ടറിൽ
അതേസമയം പ്രവചനങ്ങളെല്ലാം നെതർലൻഡിന് അനുകൂലമാണ്. ഉക്രൈനെതിരെ നേടിയ മൂന്ന് ഗോൾ ജയത്തിന്‍റെ കരുത്തിലാണ് നെതർലാൻഡ് ഇറങ്ങുന്നത്.
ഡെൻസൽ ഡംഫ്രീസ്,വൂട്ട് വെഗോർസ്റ്റ്, ജോർജീനിയോ വിജ്നാൽഡും നിരക്കുന്ന നെതർലന്‍ഡ് പട അല്‍പം കൂടി ശക്തരാണ്.അതേസമയം ഉക്രൈനെതിരെ രണ്ട് ഗോളുകൾ വഴങ്ങാന്‍ കാരണമായതുപോലുള്ള പിഴവുകൾ അവർത്തിക്കാതിരിക്കാനും നോക്കണം.