സെന്‍റ് പീറ്റേഴ്സ്ബർഗ്: യൂറോ കപ്പിലെ ക്വാർട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ഇറ്റാലിയൻ വിങ് ബാക്ക് ലിയനാർഡോ സ്‌പിനസോളയ്ക്ക് ടൂര്‍ണമെന്‍റിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാവും. ബെൽജിയത്തിനെതിരായ മത്സരത്തിന്‍റെ 79ാം മിനിട്ടില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. കാലിന്‍റെ ഉപ്പൂറ്റിക്ക് പരിക്കേറ്റതിനാല്‍ കരഞ്ഞുകൊണ്ട് സ്ട്രെച്ചറിലാണ് സ്‌പിനസോള കളം വിട്ടത്.
സെമിയില്‍ കളിക്കാനുണ്ടാവില്ലെന്ന് താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ''നിർഭാഗ്യവശാൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ നമ്മുടെ നീല സ്വപ്നങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഈ സംഘത്തിന് ഒന്നും അസാധ്യമല്ല''. സ്‌പിനസോള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
also read: ആ സുന്ദര ഡാനിഷ് സ്വപ്‌നത്തിലേക്ക് ഇനി രണ്ട് മത്സര ദൂരം
മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റലി ബെല്‍ജിയത്തെ കീഴടക്കിയിരുന്നു. ടൂര്‍ണമെന്‍റില്‍ ഇറ്റലിയുടെ വിജയത്തില്‍ നിര്‍ണാക പങ്ക് വഹിച്ച താരം കൂടിയാണ് സ്‌പിനസോള. സെമിയില്‍ സ്പെയ്നിനെയാണ് ഇറ്റലി നേരിടുക. സ്പെയിനെതിരായ സെമിയിൽ ചെല്‍സി താരം എമേഴ്‌സൺ പാൽമേരിയാവും താരത്തിന് പകരമിറങ്ങുക.
അതേസമയം കളിക്കാനായില്ലെങ്കിലും സ്‌പിനസോള ടീമിനൊപ്പം തുടരുമെന്ന് പരിശീലകന്‍ റോബർട്ടോ മാൻസിനി പ്രതികരിച്ചു. "അവന്‍ അത് അര്‍ഹിക്കുന്നില്ല. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരില്‍ ഒരാളായിരുന്നു അവന്‍. അടുത്ത മത്സരം കളിക്കാനായില്ലെങ്കിലും അവന്‍ ഞങ്ങളോടൊപ്പം തുടരും. സംഭവിച്ചതിൽ ഞങ്ങൾ വളരെ സങ്കടപ്പെടുന്നു, ഇത് വളരെ ഗൗരവമുള്ളതായി തോന്നുന്നു" മാന്‍സിനി പറഞ്ഞു.