ETV Bharat / sports

ഗോൾ സ്റ്റാർ ; റോണോയ്ക്ക് നാല് റെക്കോർഡുകള്‍ കൂടി - rono and record news

ഹംഗറിക്കെതിരെ പുഷ്‌കാസ് അരീനയില്‍ നടന്ന പോരാട്ടത്തില്‍ നാല് റെക്കോഡുകള്‍ കൂടി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി.

റോണോയും റെക്കോഡും വാര്‍ത്ത  യൂറോ കപ്പ് അപ്പ്‌ഡേറ്റ്  rono and record news  euro cup update
റോണോ
author img

By

Published : Jun 16, 2021, 11:31 AM IST

Updated : Jun 16, 2021, 2:26 PM IST

ലോകഫുട്ബോളിൽ എന്നും റെക്കോർഡുകളുടെ കളിത്തോഴനാണ് പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ കപ്പിൽ ഹംഗറിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളടിച്ച റോണോ നാല് റെക്കോർഡുകളാണ് സ്വന്തം പേരിലെഴുതി ചേര്‍ത്തത്. ഹംഗറിക്കെതിരെ ഇന്നലെ 87-ാം മിനിറ്റിലും ഇഞ്ച്വറി ടൈമിലും റൊണാൾഡോ സ്വന്തമാക്കിയ സൂപ്പർ ഗോളുകളാണ് കളി ചൂട് പിടിപ്പിച്ചത്.

ഇന്നലെ സ്വന്തമാക്കിയ റെക്കോർഡുകൾ

  1. യൂറോ കപ്പിന്‍റെ അഞ്ച് പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരം.
  2. അഞ്ച് യൂറോ കപ്പില്‍ ഗോളടിക്കുന്ന ആദ്യ താരം
  3. യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം.
  4. ഏറ്റവും കൂടുതൽ യൂറോ കപ്പ് വിജയം നേടുന്ന താരം.

രാജ്യാന്തര ഫുട്‌ബോളിലെ 106-ാം ഗോളാണ് റോണോ പുഷ്‌കാസ് അരീനയില്‍ ഹംഗറിക്കെതിരെ സ്വന്തമാക്കിയത്. ഇനി മൂന്ന് ഗോളുകൾ കൂടി നേടിയാൽ അന്താരാഷ്‌ട്ര കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന നേട്ടം സ്വന്തമാക്കാം.

അഞ്ച് യൂറോ കപ്പ് കളിക്കുന്ന ആദ്യ താരം

2003-ൽ തന്‍റെ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ബൂട്ടുകെട്ടിയ റോണോ 2004 മുതല്‍ യൂറോ കപ്പില്‍ പന്ത് തട്ടാന്‍ ആരംഭിച്ചു. സ്വന്തം മണ്ണിൽ നടന്ന ആ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്താണ് റോണോ വരവറിയിച്ചത്.

2008-ൽ ഓസ്ട്രിയയും സ്വിറ്റ്സർലൻഡും ഒരുമിച്ച് ആതിഥേയത്വം വഹിച്ചപ്പോഴും 2012 പോളണ്ടിലും ഉക്രൈയിനിലുമായി യൂറോപ്യന്‍ പോരാട്ടം നടന്നപ്പോഴും റോണോ ഏതിരാളികളെ നിഷ്‌പ്രഭരാക്കി.

ടൂർണമെന്‍റിലെ ടോപ് സ്കോറർ മാർക്കോപ്പമായിരുന്നു അന്നും പറങ്കിപ്പടയുടെ നായകന്‍റെ സ്ഥാനം. 2016-ൽ റോണാൾഡോയുടെ നേതൃത്വത്തിലുള്ള പോർച്ചുല്‍ ടീം ഫ്രാൻസിനെ തോൽപ്പിച്ച് യൂറോയില്‍ കപ്പടിച്ചു. യൂറോയില്‍ ഇത്തവണ പന്തുരുളാന്‍ തുടങ്ങുമ്പോഴും റൊണാൾഡോയും പോർച്ചുഗലും മുന്നില്‍ തന്നെയുണ്ട്.

റോണോയും റെക്കോഡും വാര്‍ത്ത  യൂറോ കപ്പ് അപ്പ്‌ഡേറ്റ്  rono and record news  euro cup update
റൊണാള്‍ഡോയും റെക്കോഡുകളും

അഞ്ച് യൂറോ കപ്പിലും ഗോളടിക്കുന്ന താരം

2004-ൽ സ്വന്തം നാട്ടിലെ അരങ്ങേറ്റ യൂറോയിൽ തന്നെ രണ്ട് ഗോളുകളാടിച്ചാണ് റോണോയുടെ തുടക്കം. ഗ്രീസിനെതിരെയായിരുന്നു യൂറോയിലെ ആദ്യ ഗോൾ. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗ്രീസിനോട് തോറ്റെങ്കിലും ആശ്വാസ ഗോൾ റൊണാൾഡോയുടെ വകയായിരുന്നു. അതേ ടൂർണമെന്‍റിൽ നെതർലാൻഡിനെതിരെയും ഒരു ഗോൾ നേടി.

2008-ൽ വേണ്ടത്ര തിളങ്ങാനായില്ല. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഗോള്‍ മാത്രമേ നേടാനായുള്ളൂ.12-ലെയും 16-ലെയും യൂറോയിൽ മൂന്ന് ഗോൾ വീതവും നേടി. ഇത്തവണ തുടക്കത്തിലെ രണ്ട് ഗോളുകള്‍ വീതമുണ്ട്.

യൂറോ കപ്പിൽ ഏറ്റവും കുടുതൽ ഗോൾ നേടുന്ന താരം

ഇന്നലത്തെ ഇരട്ട ഗോളോടെ ഫ്രാൻസിന്‍റെ ഇതിഹാസ താരം മിക്കള്‍ പ്ലാറ്റിനിയുടെ റെക്കോർഡും റോണോ മറികടന്നു. യൂറോ കപ്പിൽ പ്ലാറ്റിനി ഒമ്പത് ഗോളുകളാണ് നേടിയത്. ഹംഗറിക്കെതിരായ മത്സരത്തോടെ റോണാൾഡോയുടെ ഗോൾ നേട്ടം 11 ആയി. ഇതോടെ യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.

ക്രിസ്റ്റ്യാനോ റൊണാര്‍ഡോ ഹംഗറിക്കെതിരായ മത്സരത്തിനിടെ.

ഏറ്റവും കൂടുതൽ യൂറോ കപ്പ് വിജയം നേടുന്ന താരം

യൂറോയിലേക്കുള്ള ക്വാളിഫയർ മാച്ചസ് ഉൾപ്പടെ 63 മത്സരങ്ങളിൽ റൊണാൾഡോ ബൂട്ടണിഞ്ഞു. അതിൽ 37 വിജയങ്ങളും 12 സമനിലകളും സ്വന്തമാക്കിയപ്പോള്‍ എട്ട് മത്സരങ്ങളില്‍ മാത്രം പരാജയം വഴങ്ങി.

റെക്കോർഡ്‌സ് ഓൺ വെയ്റ്റിങ്

അന്താരാഷ്‌ട്ര ഫുട്ബോളിൽ 106 ഗോളുകളാണ് റോണോയുടെ പേരിലുള്ളത്. മൂന്ന് ഗോളുകള്‍ കൂടി സ്വന്തമാക്കിയാല്‍ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടങ്ങളെന്ന റെക്കോഡിനൊപ്പമെത്താം. 109 ഗോളുകളെന്ന ഇറാന്‍റെ അലി ദെയുടെ റെക്കോഡാണ് റോണോയ്ക്ക് മുന്നിലുള്ളത്.

ഇത്തവണയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ യൂറോ കപ്പിൽ മുത്തമിട്ടാൽ റെക്കോർഡുകൾ അദ്ദേഹത്തെ വാരിപ്പുണരും.ഏറ്റവും കൂടുതൽ യൂറോ കപ്പ് ഫൈനൽ കളിച്ച താരം, ഫൈനൽസിൽ ഗോൾ നേടാനായാൽ ആ റെക്കോർഡുകൾ, ഏറ്റവും കുടുതൽ വിജയം നേടിയ ക്യാപ്റ്റൻ തുടങ്ങി നിരവധി റെക്കോർഡുകളാണ് റൊണാൾഡോയെ കാത്തിരിക്കുന്നത്.

Last Updated : Jun 16, 2021, 2:26 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.