മ്യൂണിക്ക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ ഫ്രഞ്ച് പട ജയിച്ച് തുടങ്ങി. കരുത്തരായ ജര്‍മനിയെ പാളയത്തിലെത്തി ലോകകപ്പ് ജേതാക്കള്‍ പരാജയപ്പെടുത്തി.ജര്‍മനിയിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പടയുടെ ജയം. ഫ്രാന്‍സിന്‍റെ തകര്‍പ്പന്‍ മുന്നേറ്റങ്ങള്‍ കണ്ട മത്സരത്തില്‍ ഓണ്‍ ഗോളിലൂടെയാണ് സന്ദര്‍ശകരുടെ ജയം. ആദ്യ പകുതിയില്‍ ജര്‍മന്‍ ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സാണ് ഓണ്‍ ഗോള്‍ വഴങ്ങിയത്. ഗോള്‍ മുഖത്ത് വെച്ച് പന്ത് ക്ലിയര്‍ ചെയ്യവെയാണ് ഹമ്മല്‍സ് ഗോള്‍ വഴങ്ങിയത്.
കിലിയന്‍ എംബാപ്പെക്കും അന്‍റോണിയോ ഗ്രീസ്മാനും ഒപ്പം കരീം ബെന്‍സേമ കൂടി ചേര്‍ന്നതോടെ ഫ്രാന്‍സിന്‍റെ മുന്നേറ്റങ്ങള്‍ക്ക് പതിന്മടങ്ങ് മൂര്‍ച്ച വന്നു. ബെന്‍സേമയുടെയും എംബാപ്പെയുടെയും ഓരോ ഗോള്‍ വീതം റഫറി ഓണ്‍ഗോള്‍ വിളിച്ചത് കാരണം ഫ്രാന്‍സിന് നഷ്‌ടമായി. നീണ്ട ഇടവേളക്ക് ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ കരീം ബെന്‍സേമക്ക് പ്രമുഖ ടൂര്‍ണമെന്‍റില്‍ ഗോളടിച്ച് തുടങ്ങാനുള്ള അവസരമാണ് ഇതോടെ നഷ്‌ടമായത്.
-
🌟 Paul Pogba scoops the prize after an impressive display in Munich 🔥@Heineken | #EUROSOTM | #EURO2020 pic.twitter.com/ayaDQu0tKP
— UEFA EURO 2020 (@EURO2020) June 15, 2021 " class="align-text-top noRightClick twitterSection" data="
">🌟 Paul Pogba scoops the prize after an impressive display in Munich 🔥@Heineken | #EUROSOTM | #EURO2020 pic.twitter.com/ayaDQu0tKP
— UEFA EURO 2020 (@EURO2020) June 15, 2021🌟 Paul Pogba scoops the prize after an impressive display in Munich 🔥@Heineken | #EUROSOTM | #EURO2020 pic.twitter.com/ayaDQu0tKP
— UEFA EURO 2020 (@EURO2020) June 15, 2021
മധ്യനിരയില്‍ എൻഗോളോ കാന്‍റയും പോള്‍ പോഗ്‌ബയും ഫ്രഞ്ച് പടക്കായി നിറഞ്ഞു കളിച്ചു. ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്ത പോഗ്‌ബയാണ് കളിയിലെ താരം. വരാനെയും കിംപെബെയും ചേര്‍ന്ന പ്രതിരോധവും വല കാത്ത ലോറിസിന്‍റെ തകര്‍പ്പന്‍ നീക്കങ്ങളും ഫ്രാന്‍സിന് കരുത്തായി.
-
⏰ RESULT ⏰
— UEFA EURO 2020 (@EURO2020) June 15, 2021 " class="align-text-top noRightClick twitterSection" data="
🇫🇷 Hummels own goal gives France win
🇩🇪 Gnabry spurns chance to level for Germany
Thoughts? 🤔#EURO2020
">⏰ RESULT ⏰
— UEFA EURO 2020 (@EURO2020) June 15, 2021
🇫🇷 Hummels own goal gives France win
🇩🇪 Gnabry spurns chance to level for Germany
Thoughts? 🤔#EURO2020⏰ RESULT ⏰
— UEFA EURO 2020 (@EURO2020) June 15, 2021
🇫🇷 Hummels own goal gives France win
🇩🇪 Gnabry spurns chance to level for Germany
Thoughts? 🤔#EURO2020
ജോക്കിം ലോവിന് അവസാന ലാപ്പ്
15 വര്‍ഷമായി പരിശീലക സ്ഥാനത്ത് തുടരുന്ന ജോക്കിം ലോവിന് അവസാന ലാപ്പില്‍ കിരീടം സമ്മാനിക്കാനുള്ള ജര്‍മന്‍ പടയുടെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാകും ഫ്രഞ്ച് പടയോടുള്ള തോല്‍വി. ലോവിന് പകരം ബയേണ്‍ മ്യൂണിക്കിനെ കളി പഠിപ്പിക്കുന്ന ഹാന്‍സ് ഫ്ലിക്കാണ് ജര്‍മനിയെ യൂറോ കപ്പിന് ശേഷം കളി പഠിപ്പിക്കുക.2014ലെ ബ്രീസില്‍ ലോകകപ്പ് നേടിക്കൊടുത്ത ജോക്കിമാണ് ഇന്ന് കാണുന്ന ജര്‍മന്‍ പടയെ അണിയിച്ചൊരുക്കിയത്.
-
Gnabry goes close 😮 Did you think it was in? #EURO2020 pic.twitter.com/JWRGyKTwMM
— UEFA EURO 2020 (@EURO2020) June 15, 2021 " class="align-text-top noRightClick twitterSection" data="
">Gnabry goes close 😮 Did you think it was in? #EURO2020 pic.twitter.com/JWRGyKTwMM
— UEFA EURO 2020 (@EURO2020) June 15, 2021Gnabry goes close 😮 Did you think it was in? #EURO2020 pic.twitter.com/JWRGyKTwMM
— UEFA EURO 2020 (@EURO2020) June 15, 2021
അലയന്‍സ് അരീയനിലെ പോരാട്ടത്തില്‍ മുന്നേറ്റത്തില്‍ സെര്‍ജിയോ ഡേവിഡ് ഗ്നാബ്രിക്ക് ഫോം കണ്ടെത്താന്‍ സാധിക്കാതെ പോയത് ജര്‍മന്‍ കരുത്തര്‍ക്ക് തിരിച്ചടിയായി. ഗോളെന്ന് ഉറപ്പിച്ച ഒന്നിലധികം അവസരങ്ങളാണ് ഗ്നാബ്രിയില്‍ നിന്നും വഴുതി പോയത്. തോമസ് മുള്ളറും മാന്വല്‍ ന്യൂയറും ഉള്‍പ്പെടുന്ന ജര്‍മന്‍ പടക്ക് വരും മത്സരങ്ങള്‍ വെല്ലുവിളികളാണ്. മരണ ഗ്രൂപ്പിലെ അടുത്ത പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായാ പോര്‍ച്ചുഗലാണ് ജോക്കിം ലോവിന്‍റെ ശിഷ്യന്‍മാരുടെ എതിരാളികള്‍. ജൂണ്‍ 19ന് പുലര്‍ച്ചെ 9.30നാണ് മത്സരം. ഫ്രാന്‍സ് അടുത്ത മത്സരത്തില്‍ ഗ്രൂപ്പ് എഫിലെ ദുര്‍ബലരായ ഹംഗറിയെ നേരിടും.