ETV Bharat / sports

ആശുപത്രി വിട്ട് എറിക്‌സണ്‍ ; മിഡ്‌ഫീല്‍ഡര്‍ സഹതാരങ്ങളെ കാണാനെത്തും

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്‌ചാര്‍ജായത്.

erikson leave hospital news  erikson update  euro and erikson news  യൂറോയും എറിക്‌സണും വാര്‍ത്ത  എറിക്‌സണ്‍ അപ്പ്‌ഡേറ്റ്  എറിക്‌സണ്‍ ആശുപത്രി വിട്ടു വാര്‍ത്ത
എറിക്‌സണ്‍
author img

By

Published : Jun 19, 2021, 6:57 AM IST

കോപ്പന്‍ഹേഗന്‍ : ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ പ്രാര്‍ഥനകള്‍ക്കിടെ ഡെന്‍മാര്‍ക്ക് മിഡ്‌ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രി വിട്ടു. ഡാനിഷ് ഫുട്‌ബോള്‍ യൂണിയനാണ് ഇതുസംബന്ധിച്ച അറിയിപ്പ് നടത്തിയത്.

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് ദിവസമായി ആശുപത്രിയില്‍ കഴിയുന്ന എറിക്‌സണ്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡിസ്‌ചാര്‍ജായത്.

ആശുപത്രി വിടുന്ന എറിക്‌സണിന്‍റെ തുടര്‍ചികിത്സ വീട്ടിലാണ് നടക്കുക. ശസ്‌ത്രക്രിയക്ക് ശേഷമുള്ള വിശ്രമത്തിന് ശേഷം സഹതാരങ്ങളെ കാണുന്നതിനും അവസരം ഒരുക്കും. ഹെല്‍സിംഗറിലെ പരിശീലന കേന്ദ്രത്തില്‍ എത്തിയാകും എറിക്‌സണ്‍ സഹതാരങ്ങളെ കാണുക.

"കൂടെ നിന്ന എല്ലാവരോടും എറിക്‌സണ്‍ നന്ദി പറഞ്ഞു. ഒരുപാട് പേര്‍ ആശംസയുമായി എത്തി. ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. സുഖം പ്രാപിച്ചുവരുന്നു. എറിക്‌സണ്‍ പ്രതികരിച്ചു."

ഫിന്‍ലന്‍ഡിന് എതിരായ മത്സരത്തിലെ ആദ്യ പകുതിയില്‍ മത്സരം അവസാനിക്കാന്‍ രണ്ട് മിനിട്ട് മാത്രം ശേഷിക്കെയാണ് എറിക്‌സണ്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് 15 മിനിട്ടോളം നീണ്ട ആശങ്കകള്‍ക്ക് ശേഷം ഒഫീഷ്യല്‍സ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.

29 കാരനായ എറിക്‌സണ്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഴഞ്ഞ് വീണതെന്ന് വിദഗ്‌ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഡാനിഷ് മിഡ്‌ഫീല്‍ഡറുടെ ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണഗതിയിലാക്കുന്നതിനായി 'ഹാര്‍ട്ട് ഡിഫിബ്രിലേറ്റര്‍', ശസ്‌ത്രക്രിയയിലൂടെ ഇംപ്ലാന്‍റ് ചെയ്‌തതായി മെഡിക്കല്‍ സംഘം വ്യക്തമാക്കി.

Also Read: ആദ്യ ഇന്നിംഗ്‌സ് 231ന് അവസാനിച്ചു ; ഇന്ത്യയെ ഫോളോ ഓണിന് അയച്ച് ഇംഗ്ലീഷ് വനിതകൾ

ഡെന്‍മാര്‍ക്ക് യൂറോ കപ്പിലെ അടുത്ത മത്സരത്തില്‍ റഷ്യയെ നേരിടും. കോപ്പന്‍ ഹേഗനില്‍ ചൊവ്വാഴ്‌ച പുലര്‍ച്ചെയാണ് മത്സരം. ഫിന്‍ലാന്‍ഡിന് എതിരായ മത്സരത്തിന് ശേഷം കഴിഞ്ഞ ദിവസം ഫിഫയുടെ ലോക ഒന്നാം നമ്പറായ ബെല്‍ജിയത്തിന് എതിരായ മത്സരത്തിലും ഡെന്‍മാര്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ടീമിന്‍റെ യൂറോകപ്പിലെ തുടര്‍പ്രയാണത്തിന് മങ്ങലേറ്റിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.