ETV Bharat / sports

സ്റ്റര്‍ലിങ് വീണ്ടും വല കുലുക്കി; പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി ഇംഗ്ലണ്ട്

യൂറോ കപ്പിന്‍റെ ഗ്രൂപ്പ് സ്റ്റേജില്‍ റഹീം സ്റ്റര്‍ലിങ്ങ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. സ്റ്റര്‍ലിങ്ങിന്‍റെ ഗോളില്‍ രണ്ട് ജയങ്ങള്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ഏഴ് പോയിന്‍റുമായാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കിയത്

യൂറോ കപ്പ് അപ്പ്‌ഡേറ്റ്  സാക്ക കളിയിലെ താരം വാര്‍ത്ത  euro cup update  saka man of the match news
റഹീം സ്റ്റര്‍ലിങ്
author img

By

Published : Jun 23, 2021, 7:15 AM IST

ലണ്ടന്‍: വിംബ്ലിയില്‍ റഹീം സ്റ്റര്‍ലിങ് വീണ്ടും രക്ഷകനായപ്പോള്‍ ഇംഗ്ലണ്ട് യൂറോ കപ്പിന്‍റെ പതിനാറാം റൗണ്ടിലേക്ക്. ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരം കിക്കോഫായി 12-ാം മിനിട്ടിലായിരുന്നു സ്റ്റര്‍ലിങ്ങിന്‍റെ ഗോള്‍. ബാക്ക് പോസ്റ്റില്‍ നിന്നും മിഡ്‌ഫീല്‍ഡര്‍ ഗ്രീലിഷ് നീട്ടി നില്‍കിയ അസിസ്റ്റ് ഹെഡറിലൂടെ വലയിലെത്തിച്ചു. ഇതോടെ ഗ്രൂപ്പ് സ്റ്റേജിലെ നിര്‍ണായക പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം ആതിഥേയര്‍ സ്വന്തമാക്കി. പന്തടക്കത്തിന്‍റെ കാര്യത്തിലും പാസ് ആക്വറസിയുടെ കാര്യത്തിലും മുന്നില്‍ നിന്ന ഇംഗ്ലണ്ടിനായിരുന്നു മുന്‍തൂക്കം.

യൂറോയിലെ ഗ്രൂപ്പ് സ്റ്റേജ് പോരാട്ടത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി സ്റ്റര്‍ലിങ്ങ് മാത്രമെ ഗോള്‍ നേടിയിട്ടുള്ളൂ. നേരത്തെ ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് സ്റ്റര്‍ലിങ്ങ് ഗോളടിച്ചത്. രണ്ട് ജയവും ഒരു സമനിലയും ഉള്‍പ്പെടെ ഏഴ്‌ പോയിന്‍റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കിയത്. ഒരു ഗോള്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട് ആദ്യമായി യൂറോയുടെ 16-ാം റൗണ്ടിലേക്ക് പ്രവേശിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

  • 🏴󠁧󠁢󠁥󠁮󠁧󠁿 "The objective from the beginning was to win the group; we have to keep doing what we have been, to remain solid and try to take our chances at the other end."@sterling7 ⚽️#EURO2020 pic.twitter.com/Ibn7Y35Bgg

    — UEFA EURO 2020 (@EURO2020) June 22, 2021 " class="align-text-top noRightClick twitterSection" data=" ">

ഡിഫന്‍ഡര്‍ ഹാരി മഗ്വയര്‍ പരിക്ക് ഭേദമായി തിരിച്ചെത്തിയ മത്സരത്തില്‍ വിങ്ങര്‍ ബുക്കായ സാക്കയും ജാക്ക് ഗ്രീലിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഹാരി കെയിന്‍ കഴിഞ്ഞ മത്സരങ്ങളെക്കാള്‍ മികച്ച നീക്കങ്ങളും നടത്തി. മത്സരത്തില്‍ ഉടനീളം നിര്‍ണായക നീക്കങ്ങള്‍ നടത്തിയ സാക്കയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.

Also Read: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് തുടക്കം പാളി

അതേസമയം പ്രീ ക്വാര്‍ട്ടറില്‍ കടുത്ത വെല്ലുവിളിയാകും ഇംഗ്ലണ്ടിനെ കാത്തിരിക്കുന്നത്. മരണ ഗ്രൂപ്പിലെ പോരാളികളെയാകും 16-ാം റൗണ്ടില്‍ ഹാരി കെയിനും കൂട്ടര്‍ക്കും നേരിടേണ്ടി വരിക. അത് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സാകാം. കരുത്തരായ ജര്‍മനിയോ യൂറോയിലെ നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലോ ആകാം. അതിനാല്‍ തന്നെ ഇംഗ്ലീഷ് പരിശീലകന്‍ സൗത്ത്ഗേറ്റിന് വരാനുള്ള ദിവസങ്ങള്‍ നിര്‍ണായകമാകും. ഗ്രൂപ്പ് സ്റ്റേജിനപ്പുറമുള്ള തന്ത്രങ്ങളിലൂടെ മാത്രമെ ഇംഗ്ലണ്ടിന് ക്വാര്‍ട്ടര്‍ പ്രവേശനം സാധ്യമാകു. ജൂണ്‍ 29ന് പുലര്‍ച്ചെ 9.30ന് വിംബ്ലിയിലാണ് ഇംഗ്ലണ്ടിന്‍റെ പ്രീ ക്വാര്‍ട്ടര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.