റോം: സ്വീഡിഷ് ഫോര്‍വേഡ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് യൂറോ കപ്പ് പോരാട്ടങ്ങള്‍ നഷ്‌ടമാകും. കാല്‍മുട്ടിനേറ്റ പരിക്കാണ് ഇബ്രക്ക് തിരിച്ചടിയായതെന്ന് സ്വീഡിഷ് ഫുട്‌ബോള്‍ ടീം പരിശീലകന്‍ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ഇബ്രക്ക് പകരം ആന്‍റെ റബിക്ക് സ്വീഡന് വേണ്ടി യൂറോ കപ്പില്‍ ബൂട്ടണിയും.
ഇറ്റാലിയന്‍ സീരി എയില്‍ എസി മിലാനും യുവന്‍റസും തമ്മിലുള്ള മത്സരത്തിനിടെ പരിക്കേറ്റ സ്വീഡിഷ് ഫോര്‍വേഡ് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന് പകുതി സമയത്ത് കളി മതിയാക്കേണ്ടി വന്നിരുന്നു. സീരി എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള എസി മിലാന്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഏതാണ്ട് ഉറപ്പാക്കി കഴിഞ്ഞു.
കൂടുതല്‍ വായനക്ക്: പ്രീമിയര്‍ ലീഗില്‍ 'ഗോള്‍ മഴ'; ബേണ്‍ലിയുടെ വല നിറച്ച് ലീഡ്‌സ്
സീസണില്‍ ശേഷിക്കുന്ന രണ്ട് ലീഗ് പോരാട്ടങ്ങള്‍ കൂടി ജയിച്ചാല്‍ മിലാന്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് സ്ലോട്ട് ഉറപ്പാക്കാം. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്‍റ അഭാവം മാത്രമാണ് ഇക്കാര്യത്തില്‍ മിലാന് നേരിടേണ്ടിവരുന്ന വെല്ലുവിളി.