ETV Bharat / sports

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോഡിനരികെ - റോബര്‍ട്ടോ മാന്‍സീനി

സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെ നടക്കുന്ന മത്സരം വിട്ടുകൊടുക്കാൻ മടികാട്ടിയാൽ അജയ്യരുടെ റെക്കോഡ് പട്ടികയില്‍ ഇറ്റലിയും ഇടം പിടിക്കും.

international football  Euro 2020  Roberto Mancini  Italy  റോബര്‍ട്ടോ മാന്‍സീനി  ഇറ്റലി
തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോര്‍ഡിനരികെ
author img

By

Published : Jul 12, 2021, 12:33 PM IST

Updated : Jul 12, 2021, 1:56 PM IST

വെംബ്ലി: തോറ്റ് കൊടുക്കാൻ മനസില്ലാതെ കുതിക്കുകയാണ് മാന്‍സീനിയുടെ നീലക്കുപ്പായക്കര്‍. തോൽവി അറിയാതെ മുന്നേറിയ അജയ്യരുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ അസൂറിപ്പടയ്ക്ക് ഇനി വേണ്ടത് ഒരേ ഒരു വിജയം. അന്താരാഷ്‌ട്ര ഫുട്ബോളില്‍ തുട‍ർച്ചയായി 34 മത്സരങ്ങളായി മാന്‍സീനിയും സംഘവും കീഴടങ്ങിയിട്ടില്ല.

തോല്‍വിയറിയാതെ 34 മത്സരങ്ങള്‍; മാന്‍സീനിയുടെ സംഘം റെക്കോഡിനരികെ

ഇനി മുമ്പിലുള്ളത് 35 മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ബ്രസീലും സ്‌പെയിനും മാത്രം. സെപ്റ്റംബർ രണ്ടിന് ബൾഗേറിയക്കെതിരെ നടക്കുന്ന മത്സരം വിട്ടുകൊടുക്കാൻ മടികാട്ടിയാൽ അജയ്യരുടെ റെക്കോഡ് പട്ടികയില്‍ ഇറ്റലിയും ഇടം പിടിക്കും. നീലപ്പടയെ ഉടച്ച് വാര്‍ത്ത മാൻസീനി എന്ന മാന്ത്രികൻ മുമ്പിൽ നിൽക്കുമ്പോള്‍ ഈ വിജയവും അസൂറി പടയ്ക്ക് അനായാസമാവില്ല എന്നു തന്നെ പ്രത്യാശിക്കാം.

also read: ഇറ്റലിയുടെ തലവരമാറ്റിയ 'മാന്ത്രികന്‍' മാൻസീനി

Last Updated : Jul 12, 2021, 1:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.