ETV Bharat / sports

'ആര്‍പ്പോ....യൂറോ....; ലോകം ഇനി കാല്‍പ്പന്തിലേക്ക്, ഇന്ന് കിക്കോഫ് - കിക്കോഫ്

പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഇറ്റലിയും തുര്‍ക്കിയുമാണ് ഉദ്ഘാനട മത്സരത്തില്‍ കൊമ്പുകോര്‍ക്കുക.

Euro 2020  Euro cup  Italy vs Turkey  ഇന്ന് കിക്കോഫ്  ഇറ്റലി  കിക്കോഫ്  തുര്‍ക്കി
'ആര്‍പ്പോ....യൂറോ....; ലോകം ഇനി കാല്‍പ്പന്തിലേക്ക്, ഇന്ന് കിക്കോഫ്
author img

By

Published : Jun 11, 2021, 2:31 PM IST

റോം: യൂറോ കപ്പിന് ഇന്ന് കിക്കോഫ്. പ്രശസ്തമായ ഒളിമ്പികോ സ്റ്റേഡിയത്തില്‍ ഇറ്റലിയും തുര്‍ക്കിയുമാണ് ഉദ്ഘാനട മത്സരത്തില്‍ കൊമ്പുകോര്‍ക്കുക. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് മത്സരം. (സോണി സിക്സ്, സോണി ടെന്‍ 1, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ലഭ്യമാണ്) ലോകത്തെ ഏറ്റവും ശക്തമായ പ്രതിരോധ നിരയുമായി ഇറ്റലിയെത്തുമ്പോള്‍ യുവത്വം കൊണ്ടാവും തുര്‍ക്കി മറുപടി നല്‍കുക. എന്നാല്‍ വിള്ളലില്ലാത്ത പ്രതിരോധം തന്നെയാണ് തുര്‍ക്കിയുടേയും കരുത്ത്.

തോല്‍വിയറിയാതെ മാൻസിനിയും സംഘവും

പരിശീലകനായ റോബെർട്ടോ മാൻസിനിക്ക് കീഴില്‍ ഇത്തവണ മികച്ച ഫോമിലാണ് ഇറ്റലി. കഴിഞ്ഞ 27 മത്സരങ്ങളില്‍ മാന്‍സിയുടെ സംഘം തോൽവി അറിഞ്ഞിട്ടില്ല. മാന്‍സിക്ക് കീഴില്‍ ടീം 70 ഗോളുകള്‍ അടിച്ച് കൂട്ടിയപ്പോള്‍ വെറും നാലെണ്ണം മാത്രമാണ് വഴങ്ങിയത്. അതേസമയം ഇത്തവണ ഗോള്‍വലയ്ക്ക് കീഴില്‍ ജിയാൻലൂജി ബഫൺ എന്ന ഇതിഹാസത്തിന്‍റെ അഭാവം ടീമിന് തിരിച്ചടിയാണ്.

Euro 2020  Euro cup  Italy vs Turkey  ഇന്ന് കിക്കോഫ്  ഇറ്റലി  കിക്കോഫ്  തുര്‍ക്കി
തോല്‍വിയറിയാതെ മാൻസിനിയും സംഘവും

ജിയോർജിയോ ചെല്ലിനി, ലിയനാർഡോ ബൊനൂച്ചി, ജിയോവാനി ലോറെൻസോ, അലെസാൻഡ്രോ ഫ്ലോറെസി, എമേഴ്‌സൺ, അകെർബി തുടങ്ങിയ താരങ്ങളടങ്ങിയ പ്രതിരോധ നിര ടീമിന് ആശ്വാസമാണ്. മധ്യനിരയില്‍ മാർകോ വെറാറ്റി, ജോർജിന്യോ, ലോറെൻസോ പെല്ലഗ്രിനി, ബ്രയാൻ ക്രിസ്റ്റ്യന്‍റെ എന്നിവർ കരുത്താവും. ആൻഡ്രിയ ബലോട്ടെല്ലി, ലോറെൻസോ ഇൻഗ്‌നെ, സിറോ ഇമ്മൊബിലെ, ആൻഡ്രിയ ബെലോട്ടി, സ്റ്റീഫൻ എല്‍ഷാരെ എന്നിവർ മുന്നേറ്റത്തില്‍ ഒന്നിക്കുമ്പോൾ ആരെയും തോല്‍പ്പിക്കാനുള്ള കരുക്ക് അസൂറിപ്പടയ്ക്കുണ്ട്.

തുർക്കിയെ തള്ളിക്കളയാനാവില്ല

2002 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ തുർക്കിയെ തള്ളിക്കളയാനാവില്ല. അവസാന 26 കളിയിൽ സെനോള്‍ ഗ്യുനിഷിന്‍റെ സംഘം തോല്‍വിയറിഞ്ഞത് വെറും മൂന്ന് കളികളില്‍ മാത്രം. സ്ട്രൈക്കര്‍ ബുറാഖ് ഇമാസ് തന്നെയാണ് ടീമിന്‍റെ തുറുപ്പ് ചീട്ട്. 35 കാരനായ താരം ടീമിലെ എറ്റവും പ്രായം കൂടിയ കളിക്കാരനാണെങ്കിലും ഗോള്‍ കണ്ടെത്തനാള്ള മികവമാണ് ടീമിന്‍റെ പ്രതീക്ഷയാവുന്നത്.

അതേസമയം യൂറോ കപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ ടീമിനെയാണ് തുര്‍ക്കി അവതരിപ്പിക്കുന്നത്. 25 ആണ് ടീമിന്‍റെ ശരാശരി പ്രായം. പ്രതിരോധത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്ന 4-2-3-1 എന്ന ശൈലിയിലാവും കോച്ച് സെനോള്‍ ടീമിനെ കളത്തിലിറക്കുക. 2008ലെ യൂറോയില്‍ സെമിയിലെത്താനും തുര്‍ക്കിക്ക് കഴിഞ്ഞിട്ടുണ്ട്.

ചരിത്രം പറയുന്നത്

ഇരു ടീമുകളും പരസ്പരം 11 കളിയിൽ ഏറ്റുമുട്ടിയപ്പോള്‍ ഇറ്റലി തോല്‍വിയറിഞ്ഞിട്ടില്ല. എട്ട് മത്സരങ്ങളില്‍ ടീം വിജയിച്ചപ്പോള്‍ മൂന്ന് മത്സരങ്ങള്‍ സമനിലയിലായി. അതേസമയം ഇരുടീമുകളും 2006 നവംബറിലാണ് പരസ്പരം പോരടിച്ചത്. അന്ന് ഓരോ ഗോളടിച്ച് ഇരുവരും സമനിലയിൽ പിരിഞ്ഞിരുന്നു. ഇനി പഴയതെല്ലാം മറന്ന് യൂറോയില്‍ മികച്ച തുടക്കത്തിനായി പുത്തന്‍ പ്രതീക്ഷയിലാവും ഇരുവരും ഇന്ന് പന്തു തട്ടാനിറങ്ങുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.