ETV Bharat / sports

ഹാരി കെയ്ന് ആദരം; ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ പേര് സ്വീകരിച്ചു - യൂറോ കപ്പ്

ഡെന്മാര്‍ക്കിനെതിരായ സെമി ഫൈനല്‍ മത്സരത്തിന്‍റെ അധിക സമയത്ത് ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മത്സരം പിടിച്ചത്.

Euro 2020 final  Euro 2020  Harry Kane  England  England captain  ഹാരി കെയ്ന് ആദരം  ഇംഗ്ലണ്ട് ക്യാപ്റ്റന്‍  യൂറോ കപ്പ്  യൂറോ 2020
ഹാരി കെയ്ന് ആദരം; ഇംഗ്ലണ്ടിലെ സ്‌കൂള്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍റെ പേര് സ്വീകരിച്ചു
author img

By

Published : Jul 10, 2021, 9:39 AM IST

ലണ്ടന്‍: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ട് ഫൈനല്‍ലില്‍ പ്രവേശിച്ചതിന് പിന്നാലെ ക്യാപ്റ്റന്‍ ഹാരി കെയ്ന് ആദരവുമായി ഇംഗ്ലണ്ടിലെ ഒരു സ്കൂള്‍. സ്കൂളിന്‍റെ പേരുമാറ്റി ഇംഗ്ലീഷ് നായകന്‍റെ പേര് സ്വീകരിക്കുയാണ് കിങ്‌സ് ലിന്നിലെ പാര്‍ക്ക്‌വെയിലെ ഹൊവാര്‍ഡ് ജൂനിയര്‍ സ്‌കൂള്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്. ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്നാണ് സ്കൂളിന്‍റെ പുതിയ പേര്.

ഡെന്മാര്‍ക്കിനെതിരായ സെമി ഫൈനല്‍ മത്സരത്തിന്‍റെ അധിക സമയത്ത് ഹാരി കെയ്ന്‍ നേടിയ ഗോളിലാണ് ഇംഗ്ലണ്ട് മത്സരം പിടിച്ചത്. യൂറോ കപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളില്‍ നിന്നായി നാല് ഗോളുകള്‍ അദ്ദേഹം കണ്ടെത്തിയിരുന്നു. ഇതോടെ പ്രധാന ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഇംഗ്ലണ്ട് ഇതിഹാസം ഗാരി ലിനേക്കറുടെ നേട്ടത്തിനൊപ്പമെത്താനും കെയ്നായി.

also read: പണിതീരാത്ത വീട്ടില്‍ നിന്നും പ്രതീക്ഷയോടെ ഒളിമ്പിക്സ് ട്രാക്കിലേക്ക്

10 ഗോളുകളാണ് ഇരുവരും രാജ്യത്തിനായി പ്രധാന ടൂര്‍ണമെന്‍റുകളില്‍ കണ്ടെത്തിയത്. അതേസമയം യൂറോകപ്പിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇംഗ്ലീഷ് പട ഫൈനലില്‍ പ്രവേശിക്കുന്നത്. 55 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നുവെന്ന നേട്ടം കൂടി ഹാരി കെയ്നും സംഘവും സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.