ETV Bharat / sports

ഫിന്‍ലന്‍ഡിന് നിര്‍ണായകം; ടേബിള്‍ ടോപ്പറായി മുന്നേറാന്‍ ബെല്‍ജിയം

ഗ്രൂപ്പ് ബിയിലെ അവസാന ഘട്ട പോരാട്ടങ്ങളാണ് ഇനി നടക്കാനുള്ളത്. ഇരു മത്സരങ്ങളും പുലര്‍ച്ചെ 12.30ന്

യൂറോ കപ്പ് അപ്പ്‌ഡേറ്റ്  ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍ വാര്‍ത്ത  ഫിന്‍ലന്‍ഡ് നോക്ക്‌ ഔട്ടിന് വാര്‍ത്ത  euro cup update  belgium into pre quarter news  finland into knock out news
യൂറോ കപ്പ്
author img

By

Published : Jun 21, 2021, 12:19 PM IST

സെന്‍റ്പീറ്റേഴ്‌സ്ബര്‍ഗ്: യൂറോ കപ്പിലെ ഗ്രൂപ്പ് ബിയില്‍ ഇന്ന് അവസാന ഘട്ട മത്സരങ്ങള്‍. ടേബിള്‍ ടോപ്പേഴ്‌സായ ബെല്‍ജിയം സെന്‍റ് പീറ്റേഴ്സ്ബർഗിൽ ഫിൻലാൻഡിനെ നേരിടുമ്പോള്‍ റഷ്യ കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തില്‍ ഡെൻമാർക്കിനെതിരെയും കളിക്കും. ചെവ്വാഴ്ച പുലർച്ചെ 12:30 നാണ് മത്സരം.

ആറ് പോയിന്‍റുള്ള ബെൽജിയം പ്രീക്വാർട്ടർ ഉറപ്പിച്ച് കഴിഞ്ഞു. ഫിൻലൻഡിനെതിരെ സമനില നേടിയാലും ടേബിള്‍ ടോപ്പര്‍ സ്ഥാനം ഉറപ്പാക്കാന്‍ അവര്‍ക്കാകും. സമനില പിടിച്ചാല്‍ ഫിൻലാൻഡിന്‍റെ നോക്കൗട്ട് സാധ്യതകളും സജീവമാകും. ആദ്യ മത്സരത്തിൽ ഡെൻമാർക്കിനെ തോൽപ്പിച്ച ഫിൻലാൻഡ് പക്ഷെ കഴിഞ്ഞ മത്സരത്തിൽ റഷ്യയോട് തോറ്റിരുന്നു. കെവിൻ ഡിബ്രുയിൻ തിരിച്ചെത്തിയത് ബെൽജിയത്തിന്‍റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതേസമയം കണക്കിലെ കളികളില്‍ ഫിന്‍ലന്‍ഡിനാണ് സാധ്യത കൂടുതല്‍. അവസാനത്തെ 11 മത്സരങ്ങളില്‍ നാലെണ്ണത്തില്‍ ഫിന്‍ലന്‍ഡും മൂന്നെണ്ണത്തില്‍ ബെല്‍ജിയവും വിജയിച്ചു. നാല് മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.

Also Read: ജയിച്ച ഇറ്റലിയും തോറ്റ വെയ്‌ല്‍സും പ്രീ ക്വാർട്ടറില്‍ !

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ റഷ്യക്ക് നിലവിൽ മൂന്ന് പോയിന്‍റാണ് ഉള്ളത്. പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ ഡെന്മാർക്കിനെ തോൽപ്പിച്ച് രണ്ടാം സ്ഥാനം ഉറപ്പാക്കാനാകും റഷ്യയുടെ ശ്രമം. മൂന്ന് പോയിന്‍റുള്ള റഷ്യ ഗോള്‍ ഡിഫറന്‍സിന്‍റെ മുന്‍തൂക്കത്തില്‍ രണ്ടാം സ്ഥാനത്താണ്. മറുഭാഗത്ത് കഴിഞ്ഞ രണ്ട് കളിയും തോറ്റ ഡെൻമാർക്ക് പരിതാപകരമായ അവസ്ഥയിലാണ്. റഷ്യക്ക് എതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാലെ ഡെന്‍മാര്‍ക്കിന്‍റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അല്‍പ്പമെങ്കിലും സജീവമാകു.

ഇരു മത്സരങ്ങളും പുലര്‍ച്ചെ 12.30ന്. സോണി ലൈവിലും സോണി ടെന്നിലും തത്സമയം കാണാം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.